'ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് അന്ന് വീട്ടിൽ പോയത്'

കുഞ്ഞിക്കൂനനിൽ സായ് കുമാർ, കലാഭവൻ ഷാജോൺ/ ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:51 pm IST

News Now

മലയാളത്തിലെ സൂപ്പർ വില്ലന്മാരിൽ ഒരാളാണ് കുഞ്ഞിക്കൂനൻ സിനിമയിലെ സായ് കുമാർ അവതരിപ്പിച്ച വാസു. ചുവന്ന കണ്ണും കൊമ്പൻ മീശയുമായുള്ള വാസുവിന്റെ ലുക്ക് ആരെയും ഒന്നു പേടിപ്പിക്കുന്നതാണ്. ഈ കഥാപാത്രം ചെയ്യാൻ ആദ്യം തെരഞ്ഞെടുത്തത് തന്നെയാണെന്ന് പറയുകയാണ് നടൻ കലാഭവൻ ഷാജോൺ. മേക്കപ്പ് ടെസ്റ്റ് നടത്തിയെങ്കിലും പിന്നീട് കഥാപാത്രം നഷ്ടമായി എന്നാണ് താരം പറഞ്ഞത്. 

കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. ഞാൻ ചെന്ന് മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകൻ ശശിശങ്കർ സാറിനെ ചെന്ന് കാണുന്നത്. ആദ്യം പേരു പറഞ്ഞപ്പോൾ ശശി സാറിനെന്നെ മനസ്സിലായില്ലായിരുന്നു. നേരിട്ട് കണ്ടപ്പോൾ, എന്നെ അറിയാം ഇയാൾ ഓക്കെയാണ് എന്ന് പറഞ്ഞു. അതിനുശേഷം റഷീദിക്ക വന്ന് മേക്കപ്പ് നോക്കുന്നു, കോസ്റ്റ്യൂമർ ഡ്രസിന്റെ അളവൊക്കെ എടുത്തു. ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് അന്ന് വീട്ടിൽ പോയത്. പക്ഷേ അതിനുശേഷം വിളിയൊന്നും വന്നില്ല. ഞാൻ ദിലീപേട്ടനെ വിളിച്ചു ചോദിച്ചപ്പോഴാണ് ഒരു ചെയ്ഞ്ച് വന്നെന്ന് അദ്ദേഹം പറയുന്നത്.- ഷാജോൺ പറഞ്ഞു. 

 കുറച്ച് ദിവസം തനിക്ക് ആ സിനിമ നഷ്ടപ്പെട്ടതിൽ സങ്കടമുണ്ടായിരുന്നു എന്നാണ് ഷാജോൺ പറയുന്നത്. അതുകഴിഞ്ഞ് റഷീദിക്ക വന്ന് ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള സായിച്ചേട്ടന്റെ ഒരു ഫോട്ടോ കാണിച്ചു. ഇത് സായിച്ചേട്ടൻ തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന് എനിക്കപ്പോൾ തോന്നി. പടം കണ്ടപ്പോൾ അത് ഒന്നുകൂടി ഉറപ്പിച്ചെന്നുമാണ് ഷാജോൺ പറയുന്നത്. സായിച്ചേട്ടൻ ചെയ്യുന്നതുകണ്ടപ്പോൾ ഇത് അദ്ദേഹം തന്നെ ചെയ്യേണ്ട വേഷമായിരുന്നുവെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates