പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് കുമാര്‍ തന്റെ ജീവനും ജീവിതവുമാകുമെന്ന് അന്നത്തെ കൗമാരക്കാരി ചിന്തിച്ചിരുന്നില്ല

സൈറ ബാനുവും ദിലീപ് കുമാറും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:46 am IST

News Now

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നായകനായാണ് സൈറാ ബാനുവിന്റെ മുന്നിലേക്ക് ആദ്യമായി ദിലീപ് കുമാര്‍ വരുന്നത്. അന്ന് സൈറക്ക് പ്രായം 12 വയസായിരുന്നു. എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ ദിലീപ് കുമാര്‍ സൈറയുടെ മനം കവര്‍ന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് കുമാര്‍ തന്റെ ജീവനും ജീവിതവുമാകുമെന്ന് അന്നത്തെ കൗമാരക്കാരി ചിന്തിച്ചിരുന്നില്ല. 

ദിലീപ് കുമാറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് സൈറ ബാനു പറയുന്നത് ഇങ്ങനെ; മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. വെള്ള ഷര്‍ട്ടും വെള്ള ട്രൗസറും വെള്ള ചപ്പലുമാണ് ധരിച്ചിരുന്നത്. എത്ര മനോഹരമായ തലമുടിയായിരുന്നു അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ പാട്ടായ ഉഡെ സുല്‍ഫെന്‍ ജബ് ജബ് തേരിയിലേതുപൊലെ. അദ്ദേഹം തിളങ്ങുന്നതുപോലെയുണ്ടായിരുന്നു, ചുറ്റുമുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായി. 

സംവിധായകന്‍ മെഹ്ബൂബ് ഖാന്റെ പാര്‍ട്ടിയില്‍വച്ചാണ് അദ്ദേഹത്തെ കണ്ടത്. അപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നി. അന്ന് 12 വയസു മാത്രമായിരുന്നു എന്റെ പ്രായം. അദ്ദേഹം കസേരയില്‍ ഇരിക്കുകയോ ചുമരിനോട് ചേര്‍ന്നു നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ പോലും ഈ മനുഷ്യന്‍ വ്യത്യസ്തമായ ഫൈബര്‍ കൊണ്ടും സുപ്പീരിയര്‍ മെറ്റീരിയല്‍ കൊണ്ടുമുള്ളതാണെന്ന് മനസിലാക്കാനാവും. ദിലീപ് സാബ് ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു. എന്റെ മാതാപിതാക്കളെ അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ ഞങ്ങളെ വിളിക്കുമായിരുന്നു, അതുപോലെ തിരിച്ചും. 

1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. അന്ന് സൈറയ്ക്ക് 22 വയസായിരുന്നു പ്രായം. ദിലീപ് കുമാറിന് 44ളും. 22 വയസ് പ്രായവ്യത്യാസമുള്ള ഇവരുടെ ബന്ധം വലിയ വാര്‍ത്തയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates