
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

അന്തരിച്ച നടൻ തീപ്പെട്ടി ഗണേശന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് നടനും സംവിധായകനുമായ രാഘവ ലോറൻസ്. ഗണേശന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട പങ്കുവച്ച ട്വീറ്റിലൂടെയാണ് മക്കളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയത്.
‘സഹോദരാ. താങ്കളുടെ കുട്ടികളുടെ കാര്യങ്ങൾ ഞാൻ സംരക്ഷിക്കും.. അങ്ങേയ്ക്ക് ആത്മശാന്തി നേരുന്നു‘ - രാഘവ ലോറൻസ് കുറിച്ചു. ലോക്ക്ഡൗണിൽ സാമ്പത്തികമായി ബന്ധുമുട്ടിയ തീപ്പെട്ട ഗണേശന് നേരത്തേയും താരം സഹായം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്ന്ന് ഗണേശൻ മരിക്കുന്നത്. നീണ്ടനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
Brother, I will take care of your childrenâs. Rest in peace pic.twitter.com/EaBsblZiMl
â Raghava Lawrence (@offl_Lawrence) March 22, 2021
ലോക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഗണേശൻ നടൻ അജിത്തിനോട് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്റെ യഥാർത്ഥ പേരായ കാർത്തിക് എന്ന് അജിത്ത് മാത്രമാണ് വിളിച്ചിരുന്നതെന്നും തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ അദ്ദേഹം ഉറപ്പായും സഹായിക്കും എന്നുമാണ് ഗണേശൻ വിഡിയോയിലൂടെ പറഞ്ഞത്. തുടർന്ന് നടൻ രാഘവ ലോറൻസ് സഹായവുമായി എത്തിയിരുന്നു. 2019ൽ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശൻ അവസാനം പ്രത്യക്ഷപ്പെട്ടത്. ബില്ല 2, തേന്മേര്ക്കു പരുവക്കാട്ര്, നീര്പ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്താദ് ഹോട്ടല് തുടങ്ങിയ ചിത്രങ്ങളില് അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


