മൂത്ത മകന് അഭിനയം ഇഷ്ടമാണ്, തൈമൂര്‍ എന്തായാലും നടനാകും; മക്കളെക്കുറിച്ച് മനസ്സ് തുറന്ന് സെയ്ഫ് അലി ഖാന്‍ 

മൂത്തമകന്‍ ഇബ്രാഹിമും ഇളയവന്‍ തൈമൂറും തന്റെ വഴി പിന്തുടര്‍ന്ന് സിനിമാരംഗത്തേക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് സെയ്ഫ്

Last Updated :20 January 2024, 8:33 am IST

കരീന കപൂറിനൊപ്പം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ഇപ്പോഴിതാ തന്റെ രണ്ട് ആണ്‍മക്കെളെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവച്ചിരിക്കുകയാണ് സെയ്ഫ്. മൂത്തമകന്‍ ഇബ്രാഹിമും ഇളയവന്‍ തൈമൂറും തന്റെ വഴി പിന്തുടര്‍ന്ന് സിനിമാരംഗത്തേക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് സെയ്ഫ് പറഞ്ഞു. 

സെയ്ഫിന്റെയും അമൃതയുടെയും മകനാണ് ഇബ്രാഹിം. ഇബ്രാഹിമിന് നടന്‍ ആകാനാണ് ആഗ്രഹമെന്നും തൈമൂര്‍ ഉറപ്പായും നടന്‍ ആകുമെന്നും സെയ്ഫ് പറഞ്ഞു. തൈമൂര്‍ ഇപ്പോള്‍ തന്നെ എല്ലാവരെയും എന്റര്‍ടെയിന്‍ ചെയ്യിക്കുന്നുണ്ടെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു. 

' എന്റെ അമ്മ 16-ാമത്തെ വയസില്‍ സിനിമയില്‍ എത്തിയതാണ്. സത്യജിത് റായ്‌ക്കൊപ്പം അവര്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ സഹോദരി, ഭാര്യ, മുന്‍ഭാര്യ... ഞങ്ങള്‍ എല്ലാവരും സിനിമയിലുണ്ട്. എന്റെ മകളും. എന്റെ മൂത്ത മകന് ഒരു നടന്‍ ആകണമെന്നാണ് ആഗ്രഹം. തൈമൂര്‍ എന്തായാലും നടനാകും എന്നാണ് എനിക്ക് തോന്നുന്നത്', സെയ്ഫ് പറഞ്ഞു. 

ഇബ്രാഹിമിന് സിനിമ വിജയസാധ്യതയുള്ള ഒരു കരിയര്‍ ആണെന്നാണ് സെയ്ഫിന്റെ അഭിപ്രായം. അക്കാദമിക്ക് ജോലികളില്‍ മകന് താത്പര്യമില്ലെന്നും ഇഷ്ടം സിനിമകളോടാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. വളരെ തയ്യാറെടുപ്പോടെ ഈ മേഖലയിലേക്ക് വരണമെന്നും ശ്രദ്ധയോടെ സിനിമകള്‍ തിരഞ്ഞെടുക്കണമെന്നുമാണ് താന്‍ മകന് നല്‍കുന്ന ഉപദേശമെന്നും സെയ്ഫ് പറഞ്ഞു. പോഡകാസ്റ്റ് അഭിമുഖത്തിലാണ് മക്കളെക്കുറിച്ച് സെയ്ഫ് മനസ്സുതുറന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now