
എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്
നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില്‍ വെല്ലുവിളിച്ച് കാര്‍ ഡ്രൈവറായ യുവാവ്

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില്‍ വെല്ലുവിളിച്ച് കാര്‍ ഡ്രൈവറായ യുവാവ്. അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാരാണ് പിടികൂടിയത്. എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്നായിരുന്നു യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാര്‍ പറയുന്നു. സുഹൈല്‍ പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനാണ്. പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ ഇജാസും ദേവികയും ഗോപികയുമാണ് മരിച്ചത്.
കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ കെ വി മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ഡ്രൈവറായ യുവാവിന്റെ ലഹരി ഉപയോഗം തള്ളിക്കളയാനാവില്ലെന്നും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. തൃക്കാക്കരയില്‍ ജോലി ചെയ്യുന്ന ഇവര്‍ മൂന്നും പേരും ചായ കുടിക്കാനായാണ് എയര്‍പോര്‍ട്ടിന് സമീപം എത്തിയത്. ചായ കുടിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാഹന ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
അതിനിടെ സുഹൈല്‍ സജീവ് മുന്‍പും അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സുഹൈല്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കേരളത്തിലെ റോഡുകളില്‍ ഇതിന്റെ പകുതി പോലും വേഗത്തില്‍ കാര്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. അങ്ങനെയിരിക്കെയാണ് നിയമപരമായി ഓടിക്കാവുന്ന പരമാവധി വേഗത്തിന്റെ ഇരട്ടി സ്പീഡില്‍ കാര്‍ ഓടിക്കുന്ന വിഡിയോ പുറത്തുവന്നത്.
ഇന്ന് പുലര്‍ച്ചെയാണ് അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് വന്ന ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം സ്കൂട്ടറിനെ കാര്‍ റോഡിലൂടെ നിരക്കിയതായും നാട്ടുകാര്‍ പറയുന്നു. പാലക്കാട് സ്വദേശിയാണ് ഗോപിക. ദേവിക വയനാട്ടുകാരിയാണ്. കര്‍ണാടക സ്വദേശിയാണ് ഇജാസ്.
News Now
രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്സിനും അവസരം

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
Summary
three scooter riders died, Nedumbassery accident updation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



