'നിങ്ങളുടെ വെറുപ്പും ട്രോളും കഴിഞ്ഞെങ്കിൽ ഇതാ കുറച്ചുകൂടി'; കൂടുതൽ ബർത്ത്ഡേ ഫോട്ടോകളുമായി ഇറാ ഖാൻ

ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കൾ‌ക്കുമൊപ്പമുള്ള ചിത്രമാണ് താരപുത്രി പങ്കുവച്ചത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:01 am IST
Edited by :migrator

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡിലെ ചർച്ച മുഴുവൻ ഒരു ബർത്ത്ഡേ പാർട്ടിയെക്കുറിച്ചായിരുന്നു. ബോളിവുഡ് ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെ ബർത്ത്ഡേ പാർട്ടിയെക്കുറിച്ച്. സ്വിമ്മിങ് പൂൾ പാർട്ടിയാണ് താരപുത്രി നടത്തിയത്. അതിനു പിന്നാലെ ഇറയ്ക്കു നേരെ രൂക്ഷമായ സൈബർ ആക്രമണവും നേരിട്ടു. ഇപ്പോൾ തന്റെ പിറന്നാൾ ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇറ പങ്കുവച്ചിരിക്കുകയാണ്. 

 'എല്ലാവരും എന്റെ ബർത്ത്ഡേ ഫോട്ടോകളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കിൽ ഇതാ കുറച്ചു കൂടി,'- എന്ന അടിക്കുറിപ്പിലാണ് ഇറാ പൂളിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കൾ‌ക്കുമൊപ്പമുള്ള ചിത്രമാണ് താരപുത്രി പങ്കുവച്ചത്. 

ബിക്കിനി ധരിച്ച് കേക്ക് മുറിക്കുന്ന ഇറയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇറ മാത്രമല്ല ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ എല്ലാവരും സ്വിം സ്യൂട്ടാണ് അണിഞ്ഞിരുന്നത്. കേക്ക് മുറിക്കുമ്പോൾ ഇറയുടെ തൊട്ടരികിലായി ആമിറും അമ്മ റീന ദത്തയുമുണ്ടായിരുന്നു. ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവിനെയും ചിത്രത്തിൽ കാണാം. ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവുവും ആഘോഷത്തിൽ പങ്കെടുത്തു.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇറ ഖാൻ തന്നെയാണ് പങ്കുവച്ചത്. എന്നാൽ അതിനു പിന്നാലെ വിമർശനവും രൂക്ഷമായി. ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നും പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതോടെ ഇറയെ പിന്തുണച്ചും നിരവധി പേർ എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now