
എട്ടുകോടി മൂല്യം; വജ്ര കിരീടങ്ങളും സ്വര്‍ണവാളും മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ഇളയരാജ
മൂകാംബിക ക്ഷേത്രത്തിലെ അര്ച്ചകന് കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.

കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ വജ്ര കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ച് സംഗീത സംവിധായകന് ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം. മൂകാംബിക ക്ഷേത്രത്തിലെ അര്ച്ചകന് കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ഇളയരാജ സമര്‍പ്പിച്ച വജ്രകിരീടം
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. ഇളയരാജ ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമര്‍പ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മുമ്പും ഇളയ രാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിലകൂടിയ വജ്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജാതിമതഭേദമന്യെ ഭക്തജനങ്ങള്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ സുപ്രധാനക്ഷേത്രമാണ് മൂകാംബിക. 31 വര്‍ഷം ജഗദ്മാതാവായ മൂകാംബികയുടെ പ്രധാന അര്‍ച്ചകരില്‍ ഒരാളായിരുന്നു കെ.എന്‍ നരസിംഹ അഡിഗ.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Ilayaraja donates diamond crowns and golden sword to Mookambika Temple
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



