
ഭക്തിസായൂജ്യം, ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍; നാളെ ഓണപ്പുടവ സമര്‍പ്പണം, ദര്‍ശന നിയന്ത്രണം
ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍.

തൃശൂര്‍: ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍. ദേവസ്വം മന്ത്രി കെ മുരളീധരന് ഉള്‍പ്പെടെയുള്ള ഭക്തരാണ് കാഴ്ചക്കുല സമര്‍പ്പിച്ചത്.
രാവിലത്തെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഏഴു മണിയോടെ സ്വര്‍ണക്കൊടിമരത്തിന് സമീപം നാക്കിലയില്‍ മേല്‍ശാന്തി തെക്കുംപറമ്പത്ത് മനയില്‍ നാരായണന് നമ്പൂതിരി നേന്ത്രക്കുല സമര്‍പ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, കെ മുരളീധരന്, ദേവസ്വം ചെയര്മാന് എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍, എം യു ഷിനിജ, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് ഐ എ എസ്, അഡ്മിനിസ്ട്രേറ്റര്‍ ഹരി ഗോപാല്‍ എസ്, ക്ഷേത്രം ഡി എ എം രാധ, ഭരണ വിഭാഗം ഡി എ പ്രമോദ് കളരിക്കല്‍ എന്നിവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.
തുടര്‍ന്ന് ഭക്തജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിന് ഭക്തരാണ് ഭഗവാന് കാഴ്ചക്കുല സമര്‍പ്പിച്ചു ദര്‍ശനസായൂജ്യം നേടിയത്. ഗുരുവായൂരപ്പന് സമര്‍പ്പിച്ച കാഴ്ചക്കുലകളില്‍ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴംപ്രഥമന് ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങള്‍ക്ക് ശേഷമുള്ളവ ഭക്തര്‍ക്ക് ലേലം ചെയ്ത് നല്‍കും.
ദര്‍ശന നിയന്ത്രണം
ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കും. പൊതുവരി നില്ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം പൊതു അവധി ദിനങ്ങളായ ഉത്രാടം തുടങ്ങി ചതയം ദിനം വരെ (ഓഗസ്റ്റ് 25 മുതല്‍ ഓഗസ്റ്റ് 28 വരെ). രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സ്പെഷ്യല്‍ ദര്‍ശനം നിയന്ത്രിക്കും. ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.
ഓണപ്പുടവ സമര്‍പ്പണം
തിരുവോണ നാളില്‍ (ബുധനാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കാം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
uthradam: Devotees offerings to Guruvayoorappan; darshan restrictions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരുപന്തിയില്‍ രണ്ട് വിളമ്പല്‍ പാടില്ല, ഭക്തര്‍ക്ക് വിളമ്പിയത് മഞ്ഞച്ചോറ്; തിരുവോണ സദ്യയില്‍ വിശദീകരണം തേടി കെ മുരളീധരന്

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച, ഓണപ്പുടവ തിരുവോണം നാളില്‍; ദര്‍ശന നിയന്ത്രണം


