വിംബിള്‍ഡൻ ഫൈനലിന്റെ ആവേശത്തിൽ ഇന്ദ്രജിത്തും

മത്സരം നേരിട്ടു കണ്ടതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരൻ

Indrajith in Wimbledon final
സോഷ്യൽ മീഡിയയിൽ ഇന്ദ്രജിത്ത് പങ്കുവ
Edited by :SREELAKSHMI P M
Last Updated :16 ജൂലൈ 2025, 10:02 am IST

വിംബിള്‍ഡൻ പുൽകോർട്ടിലെ വാശിയേറിയ ഫൈനൽ മത്സരം നേരിട്ടു കണ്ടതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരൻ.‘എന്തൊരു ഗംഭീര അനുഭവം’ എന്നായിരുന്നു വിംബിള്‍ഡൻ ഫൈനൽ മത്സരത്തിന് സാക്ഷിയാകാൻ ലഭിച്ച അവസരത്തെക്കുറിച്ച് ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

‘‘എന്തൊരു അവിശ്വസനീയമായ അനുഭവമായിരുന്നു ഇത്. ബക്കറ്റ് ലിസ്റ്റിൽ ഒരു ടിക്ക് കൂടി. എന്റെ സുഹൃത്തുക്കൾക്കൊപ്പം ചാമ്പ്യൻഷിപ്പ് കാണാൻ കഴിഞ്ഞത് വളരെ രസകരമായിരുന്നു.’’ ഇന്ദ്രജിത് സുകുമാരന്റെ വാക്കുകൾ. വിംബിള്‍ഡൻ കോർട്ടിൽ നിന്നും പകർത്തിയ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. യാനിക് സിന്നറിന്റെ ഗംഭീര പ്രകടനത്തിന്റെ ഒരു വീഡിയോയും ചിത്രങ്ങൾക്കൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സ്കൂളിലെ പഴയ സഹപാഠികൾക്കൊപ്പമാണ് ഇന്ദ്രജിത് സുകുമാരൻ വിംബിള്‍ഡൻ ടെന്നിസ് ഫൈനൽ കാണാൻ പോയത്. കൂട്ടുകാർക്കൊപ്പമുള്ള സെൽഫിയും ഇന്ദ്രജിത്ത് സ്വന്തം പേജിൽ പങ്കുവച്ചിരുന്നു.

News Now

Summary

Malayalam actor Indrajith Sukumaran shares his excitement and pictures of watching the Wimbledon final on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates