അഞ്ച് വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാം പോസ്റ്റ്: ഇമ്രാന്‍ ഖാന്‍ തിരിച്ചുവരുന്നു, ആവേശത്തില്‍ ആരാധകര്‍

അഞ്ച് വര്‍ഷത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയാവുന്നത്

ഇമ്രാന്‍ ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

ഒരുകാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ഇമ്രാന്‍ ഖാന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ബോളിവുഡില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് താരം. പ്രിയ നടനെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

അഞ്ച് വര്‍ഷത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. താരം തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്. ത്രെഡില്‍ പങ്കുവച്ച വരികളുടെ സ്‌ക്രീന്‍ഷോട്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. എന്നോട് ക്ഷമ കാണിക്കുന്നത് നന്ദി.- ഇമ്രാന്‍ കുറിച്ചു. താരത്തിന്റെ പോസ്റ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരം അപ്രത്യക്ഷമായി. 2018 സെപ്റ്റംബറിലാണ് താരം അവസാനമായി പോസ്റ്റിട്ടത്. ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അരങ്ങേറ്റം. 2015ല്‍ കട്ടി ബട്ടി വന്‍ പരാജയമായതോടെയാണ് താരം ബോളിവുഡില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now