
വിജയ് വഴി കാണിച്ചു, പിന്തുടരാന് ധനുഷ്; നടനും രാഷ്ട്രീയത്തിലേക്ക്? സൂചന നല്കി പ്രസംഗം
തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഈ ചര്‍ച്ചകളുടെ ഉറവിടം.

തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. എംജിആറും കരുണാനിധിയും മുതല്‍ വിജയ് വരെ എത്തി നില്‍ക്കുകയാണ് ആ ചരിത്രം. സിനിമാലോകത്തു നിന്നും രാഷ്ട്രീയത്തിന്റെ മണ്ണിലേക്ക് ഇറങ്ങിയപ്പോള്‍ വിജയം കണ്ടവരും കൈ പൊള്ളിയവരുമെല്ലാമുണ്ട്. സൂപ്പര്‍ താരത്തില്‍ നിന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായുള്ള വിജയ് യുടെ യാത്ര പലരേയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്.
വിജയ്ക്ക് പിന്നാലെ തമിഴ് സിനിമയിലെ മറ്റൊരു സൂപ്പര്‍ താരമായ ധനുഷും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഈ ചര്‍ച്ചകളുടെ ഉറവിടം. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.
''ഒരിടത്ത് നിരവധി പേര് ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സാധിക്കുന്ന രീതിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അവര്‍ക്ക് വേണ്ടി എന്താണോ നിങ്ങള്‍ക്ക് ചെയ്യാനാവുക അതെല്ലാം ചെയ്യുക. എനിക്ക് നിങ്ങളില്‍ കൂടുതല്‍ അഭിമാനം തോന്നണം. നിങ്ങളത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്നാണ് ധനുഷ് പറഞ്ഞത്.
തന്റെ ആരാധകരോട് ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ധനുഷ് പറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വര്‍ഷങ്ങളോളം തന്റെ ആരാധക സംഘടനയിലൂടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു വിജയ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വേരിട്ടത് തന്നെ ആ പ്രവര്‍ത്തനങ്ങളായിരുന്നു. ഈ പാത പിന്തുടരുകയാണോ ധനുഷ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ തമിഴ് സിനിമയെ വെല്ലുന്ന പോരിനായിരിക്കും രാഷ്ട്രീയ തമിഴകം സാക്ഷ്യം വഹിക്കുകയെന്നും ഇതുവരെ കണ്ടത് ട്രെയിലര്‍ മാത്രമായിരിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Is Dhanush planning to enter politics? His latest speech rises questions. The Asuran actor follows Vijay's path.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

അഭിഭാഷകനിൽ നിന്ന് ഗ്രാനൈറ്റ് രാജാവിലേക്ക്; ആർ. വീരമണിയുടെ ഇരുണ്ട സാമ്രാജ്യവും തമിഴ്നാടിനെ ഇളക്കി മറിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റും

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ടിവികെ അധ്യക്ഷന്‍ ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്



