
'ഫഹദ് വേണ്ടെന്ന് വച്ച വേഷം?'; ഇന്ത്യന്‍ നടനെ തേടിയുള്ള ഇനാരിറ്റുവിന്റെ ഇ-മെയില്‍; വെളിപ്പെടുത്തി ഡോ. ബിജു
നന്നായി അഭിനയിക്കുന്ന, 40 മുതല്‍ 60 വയസ് വരെയുള്ള ഇന്ത്യന്‍ നടനെ വേണമെന്നാണ് ഇനാരിറ്റു പറഞ്ഞത്

ടോം ക്രൂസിന്റെ പുതിയ ചിത്രം ഡിഗ്ഗറിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടോം ക്രൂസിന്റെ കരിയറിലെ വേറിട്ടൊരു ചിത്രവും കഥാപാത്രവുമായിരിക്കും ഡിഗ്ഗറിലേത് എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍. എന്നാല്‍ ട്രെയിലര്‍ കണ്ട മലയാളികളുടെ ശ്രദ്ധ പോയത് മറ്റൊരു താരത്തിലേക്കാണ്. ബ്രിട്ടീഷ്-പാക് താരം റിസ് അഹമ്മദിലേക്ക്. ഒറ്റ നോട്ടത്തില്‍ ഫഹദ് ഫാസിലാണോ എന്ന് തോന്നിപ്പോകുന്ന രൂപത്തിലാണ് റിസ് ഡിഗ്ഗറിലെത്തുന്നത്.
ഡിഗ്ഗര്‍ ട്രെയിലര്‍ പുറത്ത് വന്നതോടെ മലയാളം സോഷ്യല്‍ മീഡിയ സ്പേസില്‍ ഉയരുന്ന ചര്‍ച്ചകള്‍ കുറച്ചുനാള്‍ മുമ്പ് ഫഹദ് ഫാസില്‍ തനിക്ക് നഷ്ടപ്പെട്ട അലഹാന്ദ്രൊ ഇനാരിറ്റു ചിത്രത്തെക്കുറിച്ച് പറഞ്ഞതാണ്. ഇതിന് പിന്നാലെ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇനാരിറ്റു തനിക്ക് അയച്ച മെയില്‍ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന് ഡോക്ടര്‍ ബിജു. തന്റെ പുതിയ ചിത്രത്തിനായി ഒരു ഇന്ത്യന്‍ നടനെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ഇനാരിറ്റു അയച്ച മെയിലാണ് ഡോക്ടര്‍ ബിജു പുറത്ത് വിട്ടിരിക്കുന്നത്.
2018 ജൂലൈ 22 ന് അയച്ച മെയിലാണ് ബിജു പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ചിത്രമായ ഡിഗ്ഗറില്‍ അഭിനയിക്കാനൊരു ഇന്ത്യന്‍ നടനെ വേണം. വലിയ താരമാകണമെന്നില്ല. നന്നായി അഭിനയിക്കുന്ന, 40 മുതല്‍ 60 വയസ് വരെയുള്ള നടനെ വേണമെന്നാണ് ഇനാരിറ്റു പറഞ്ഞത്. ആക്ടര്‍ ഫേസ് അല്ല വേണ്ടത്, റിയല്‍ ഫേസ് ആണെന്നും ഇനാരിറ്റു മെയിലില്‍ പറയുന്നുണ്ട്. അയാള്‍ ഗൗരവ്വത്തോടെ സംസാരിച്ചാല്‍ ആളുകള്‍ കേള്‍ക്കണം, ചിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതും സ്വാഭാവികമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇനാരിറ്റുവിന് മറുപടിയായി താന്‍ ചില പേരുകള്‍ നിര്‍ദ്ദേശിച്ചെന്നും എന്നാല്‍ അവരാരും പിന്നീട് ചിത്രത്തിന്റെ ഭാഗമായില്ലെന്നാണ് ഡോക്ടര്‍ ബിജു പറയുന്നത്. രഹസ്യമായി സൂക്ഷിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് ഇത്രയും നാള് ഇക്കാര്യം പുറത്ത് വിടാതിരുന്നതെന്നും ബിജു പറയുന്നു. ഈ മെയിലും പുറത്ത് വന്നതോടെ, ചിത്രത്തിലെ റിസ് മുഹമ്മദിന്റെ കഥാപാത്രത്തിന് വേണ്ടിയാകുമോ ഫഹദ് ഫാസില്‍ ഓഡിഷന് നല്‍കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഡിഗ്ഗറില്‍ ഇന്ത്യാക്കാരനായ ഗണേഷ് എന്ന കഥാപാത്രമായാണ് റിസ് എത്തുന്നത്.
ഒരു ചിത്രത്തിനായി ഇനാരിറ്റു സമീപിച്ചിരുന്നു. ഓഡിഷന്റെ ഭാഗമായി ആക്സെന്റ് പഠിക്കാന്‍ അമേരിക്കയിലേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞു. നാല് മാസം ശമ്പളമില്ലാതെ തന്നെ വിദേശത്തേക്ക് താമസം മാറ്റേണ്ടി വരുമെന്നതിനാലാണ് താന്‍ പിന്മാറിയതെന്നാണ് മുമ്പ് ഫഹദ് ഫാസില്‍ പറഞ്ഞത്. ഡിഗ്ഗറിന്റെ ട്രെയിലര്‍ വന്നതോടെ ഫഹദിന്റെ തീരുമാനത്തിന്റെ ശരിയും തെറ്റും അളക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ടോം ക്രൂസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജോണ്‍ ഗുഡ്മാന്, സാന്ദ്ര ഹുള്ളര്‍, മൈക്കല്‍ സ്റ്റുല്‍ബര്‍ഗ്, ജെസി പ്ലമണ്സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് റിലീസ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Dr Biju reveals the email from Inarittu asking for an indian actor for his new movie. Social media connect it to Fahadh Faasil after Digger trailer release.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്



