
News Now
100 കോടിയുടെ ബിഗ് ബജറ്റ് ചിത്രം ചെയ്യുന്നതിനേക്കാൾ ആളുകളെ സഹായിക്കുന്നത് കൂടുതൽ സംതൃപ്തി നൽകുമെന്ന് ബോളിവുഡ് താരം സോനു സൂദ്. രാജ്യം രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ബോളിവുഡ് ലോകത്തെ വമ്പൻ താരങ്ങളെല്ലാം മൗനം പാലിക്കുകയാണ്. അതിനിടയിലാണ് ആളുകളുടെ രക്ഷിക്കാനാവുന്നത് എത്രത്തോളം സംതൃപ്തി നൽകുമെന്ന് വ്യക്തമാക്കിക്കൊണ്ട് സോനു രംഗത്തെത്തിയിരിക്കുന്നത്.
‘അര്ദ്ധരാത്രി ഒരുപാട് ഫോണ്കോളുകള്ക്ക് ശേഷം നിങ്ങള്ക്ക് ആവശ്യക്കാര്ക്ക് കിടക്ക, ഓക്സിന് എന്നിവ എത്തിക്കുകയും കുറച്ച് പേരുടെ ജീവന് രക്ഷിക്കുകയും ചെയ്യുന്നത് 100 കോടി സിനിമ ചെയ്യുന്നതിനേക്കാള് എത്രയോ അധികം സംതൃപ്തി നൽകുന്നതാണ്. ഞാൻ സത്യം പറയുകയാണ്. ആശുപത്രിക്ക് മുന്നില് കിടക്കക്കായി കാത്തിരിക്കുന്നവര് ഉള്ളപ്പോള് നമുക്ക് ഒരിക്കലും ഉറങ്ങാനാവില്ല’- സോനു സൂദ് കുറിച്ചു.
In the middle of night,after making numerous calls if u r able to get beds for needy, oxygen for some people n save few lives, I swear..it's million times more satisfying than being a part of any 100cr film. We can't sleep when people are infront of hospitals waiting for a bed.
â sonu sood (@SonuSood) April 27, 2021
ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ആയിരങ്ങൾക്ക് സഹായം എത്തിച്ച് ആരാധകരുടെ മനം കവർന്ന താരമാണ് സോനു. സൂപ്പർഹീറോ എന്നാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയ വിളിക്കുന്നത്. വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സോനു സഹായവുമായി മുന്നിലുണ്ട്. ആവശ്യക്കാര്ക്ക് ഓക്സിജന്, ആശുപത്രി കിടക്ക, മരുന്നുള് എന്നിവ എത്തിക്കാനുള്ള പരിശ്രമത്തിലാണ് താരമിപ്പോൾ. അടുത്തിടെയാണ് താരം കോവിഡ് മുക്തനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







