പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

പ്രഭാസ്, പൂജ / ടീസറിൽ നിന്ന്
Last Updated :20 January 2024, 8:40 am IST

News Now

പ്രണയദിനത്തിൽ ആരാധകർക്ക് പ്രണയസമ്മാനവുമായി തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ്. റൊമാന്റിക് ചിത്രം രാധേ ശ്യാമിന്റെ ടീസറാണ് ആരാധകർക്കായി പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ 30 നാണ് ചിത്രം തിയറ്ററിൽ എത്തുക. 

റോമിന്റെ മനോഹാരിത നിറച്ചുകൊണ്ടാണ് ടീസർ എത്തുന്നത്. പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രണയദിനം ആഘോഷമാക്കാമെന്ന കുറിപ്പിനൊപ്പമാണ് ടീസർ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായാണ് ടീസർ എത്തിയത്. 

പത്ത് വർഷത്തിന് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയായി എത്തുന്ന ചിത്രമാണിത്.  80 കളിലെ പ്രണയമാണ് ചിത്രത്തിൽ പറയുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. തെലുങ്കില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates