കിടക്കയിൽ കുസൃതികാട്ടി ജാക്വിലിൻ; വൈറലായി ​ഫോട്ടോഷൂട്ട് 

ഡീപ് നെക്കിലുള്ള വെള്ള ക്രോപ് ടോപ്പും ഓറഞ്ച് ഷോർട്സുമാണ് താരം അണിഞ്ഞിരിക്കുന്നത്

Last Updated :20 January 2024, 8:32 am IST

നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾക്കൊപ്പം ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. തന്റെ കിടക്കയിൽ അലസമായ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

Story image

ഡീപ് നെക്കിലുള്ള വെള്ള ക്രോപ് ടോപ്പും ഓറഞ്ച് ഷോർട്സുമാണ് താരം അണിഞ്ഞിരിക്കുന്നത്. അലസമായ ഹെയർ സ്റ്റൈലിൽ സിംപിൾ മേക്കപ്പിലും അതീവ സുന്ദരിയാണ് ജാക്വിലിൻ. കൈയിൽ ബുക്കുമായി വ്യത്യസ്ത ഭാവങ്ങളിൽ നമുക്ക് താരത്തെ കാണാം. ചിന്തകളെ മാറ്റൂ ജീവിതം മാറ്റൂ, ലോകം വേണ്ടെന്ന് പറഞ്ഞാലും നിങ്ങളുടെ സന്തോഷത്തെ പിന്തുടരൂ എന്നീ അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ജാൻജിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

Story image
Story image
Story image

എന്തായാലും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. താരത്തെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. കഴിഞ്ഞദിവസം തന്റെ ജോലിക്കാരന് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച് ജാക്വിലിന്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ദസറ ആഘോഷത്തിന്റെ വേളയിലാണ് താരം ജീവനക്കാരനെ ഞെട്ടിച്ചത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now