
'കുഞ്ഞുണ്ടായപ്പോള്‍ ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങി വീട്ടില്‍ പോയ ഒടുവില്‍; അവസാനകാലത്ത് കുറ്റബോധമുണ്ടായിരുന്നു'; ഓര്മ പങ്കിട്ട് ജഗദീഷ്
പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്

മലയാള സിനിമ കണ്ട അതുല്യ നടന്മാരില് ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേത്. സ്ക്രീനില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. നമുക്ക് അറിയാവുന്ന, തൊട്ടടുത്ത ആരെയോ സ്ക്രീനില്‍ കാണുന്നത് പോലെയായിരുന്നു എന്നും അദ്ദേഹം.
ഇപ്പോഴിതാ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഓഫ് സ്ക്രീന്‍ ജീവിതത്തെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അവസാന കാലത്ത് കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
അവസാന കാലത്ത് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. കുറച്ചുകൂടെ റോളുകള്‍ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ തുടക്കം കലാനിലയം, നാടകവേദി എന്നിവയിലൂടെയാണ്. സ്വാഭാവികമായി നമുക്കറിയാം ഒരു നിശ്ചിത തുക മാത്രമേ കിട്ടുകയുള്ളൂ. ദാരിദ്ര്യം ഇല്ല എന്ന് പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായ പൈസയൊന്നും അയച്ചു കൊടുക്കാന്‍ പറ്റില്ലായിരുന്നുവെന്നും ജഗദീഷ് പറയുന്നു.
''പ്രൊഫഷണല്‍ നാടക വേദികളില്‍ പോകുമ്പോഴും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായിരുന്നില്ല. സിനിമയില്‍ വന്ന ആദ്യ നാളുകളില്‍ കാശൊക്കെ ചോദിച്ച് വാങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ അങ്ങനെയായിരുന്നു. വളരെ മിതമായിട്ടുള്ള പ്രതിഫലമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ചിലതിലൊന്നും കിട്ടിയതുമില്ല'' എന്നും ജഗദീഷ് പറയുന്നു.
പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ കുട്ടി ഉണ്ടായപ്പോള്‍ കെപിഎസി ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങിയാണ് നാട്ടിലേക്ക് പോയത്. അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നുവെന്നും ഒടുവില്‍ ഉണ്ണികൃഷ്ണനെക്കുറിച്ച് ജഗദീഷ് പറയുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Jagadeesh talks about Oduvil Unnikrishnan and his financial problems.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




