
'അടുത്തിരുന്നത് രജനികാന്ത് ആണെന്ന് അറിയില്ലായിരുന്നു'; ഫോട്ടോയെടുത്തപ്പോള്‍ കൈ വിറയ്ക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞത്: കയാദു ലോഹര്‍
ആ യാത്രയിലുടനീളം ഞാന്‍ ഉറങ്ങിയത് പോലെ അഭിനയിച്ചു

രജനികാന്തുമൊപ്പമുള്ള ഫോട്ടോയുടെ കഥ പറഞ്ഞ് നടി കയാദു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് താരം അപ്രതീക്ഷിതമായി രജനികാന്തിനെ കണ്ടത്. രസകരമായ ആ കഥ ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ കയാദു പങ്കുവെക്കുന്നുണ്ട്. രജനികാന്തിനൊപ്പം ഫോട്ടോയെടുക്കുമ്പോള്‍ തന്റെ കൈ വിറയ്ക്കുകയായിരുന്നുവെന്നും കയാദു പറയുന്നു.
''ഞാന്‍ വളരെ കോണ്‍ഷ്യസ് ആയിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. രജനികാന്ത് സാര്‍ നീ ഒന്നു കൂടെ നോക്കൂ, ഫോട്ടോ കിട്ടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യൂവെന്ന് പറഞ്ഞു. അത് വളരെ സ്വീറ്റ് ആയിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ തന്നെ നോക്കുകയായിരുന്നു'' കയാദു പറയുന്നു.
''അദ്ദേഹം മറ്റൊരു സ്ഥലത്തു നിന്നുമാണ് വരുന്നത്. തമിഴ്നാട്ടുകാരനല്ല അദ്ദേഹം. മഹാരാഷ്ട്രക്കാരനാണ്. എന്നിട്ടും അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്ന സ്നേഹവും, അദ്ദേഹം നല്കുന്ന സ്നേഹവും വളരെ വലുതാണ്. എനിക്ക് അത് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. കാരണം ഞാനും വേറെ സ്ഥലത്തു നിന്നും വരുന്നതാണ്. ഇത്രയും ദീര്‍ഘകാലം നിലനില്ക്കുകയെന്നത് എളുപ്പമല്ല. അദ്ദേഹം അങ്ങനെയാണ് എനിക്ക് പ്രചോദനമാകുന്നത്'' എന്നും കയാദു പറയുന്നു.
അദ്ദേഹത്തിന് ലഭിക്കുന്നത് പോലെ എനിക്കും ആളുകളില്‍ നിന്നും ലഭിക്കുമെന്ന് ആഗ്രഹിക്കുന്നതായും കയാദു പറഞ്ഞു. '' അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റായിരുന്നില്ല എന്റേത്. രജനി സാര്‍ അവിടെ ഇരിക്കുന്നുണ്ടെന്നും എനിക്ക് അറിയില്ലായിരുന്നു. മറ്റൊരു സീറ്റിലായിരുന്നു ഞാന്‍ ഇരുന്നത്. രണ്ട് പുരുഷന്മാരുടെ ഇടയില്‍ വളരെ ചെറിയൊരു സീറ്റിലാണ് ഞാന്‍ ഇരുന്നിരുന്നത്. അതിനാല്‍ ഞാന്‍ കുറച്ച് അസ്വസ്ഥയായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീ ഇവിടെ വന്നിരിക്കാന്‍ പറഞ്ഞത്. അവര്‍ക്ക് അത് രജനി സാര്‍ ആണെന്ന് അറിയമായിരുന്നുവെന്ന് തോന്നുന്നു. ഞാന്‍ അവിടെ ചെന്നിരുന്നു'' താരം പറയുന്നു.
''അദ്ദേഹം സീറ്റില്‍ എയര്‍പോഡ് വച്ചിരുന്നു. ഞാന്‍ മുഖത്ത് നോക്കുക പോലും ചെയ്യാതെ അതെടുക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം ഒന്നും മിണ്ടാതെ അതെടുത്തു. പിന്നെയാണ് അറിയുന്നത് ഞാനിരുന്ന സീറ്റും അദ്ദേഹം ബുക്ക് ചെയ്തതാണെന്ന്. തന്റെ അടുത്ത് ആരും വന്നിരുന്ന് ശല്യം ചെയ്യരുതെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത്. കുറച്ച് കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോഴാണ് എന്റെയടുത്തിരിക്കുന്നത് രജനി സാര്‍ ആണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് വിശ്വസിക്കാനായില്ല. ഞാനാകെ നെര്‍വസായി. അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്പേസിലേക്ക് ഇടിച്ച് കയറാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ ഞാന്‍ മിണ്ടാതിരുന്നു. ഉറങ്ങിയത് പോലെ അഭിനയിച്ചു. ആ യാത്രയിലുടനീളം അദ്ദേഹത്തെ ശല്യം ചെയ്യരുതെന്ന് മനസില്‍ പറയുകയായിരുന്നു ഞാന്‍''.
''ഫ്ളൈറ്റ് ലാന്റ് ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കണമെന്ന് തോന്നി. പക്ഷെ ഏതാണിവള്‍ എന്ന് അദ്ദേഹം ചിന്തിച്ചാലോ എന്നു കരുതി. അപ്പോള്‍ ഞാന്‍ അശ്വത്തിനെ വിളിച്ചു. അവന് രജനി സാറിനൊപ്പം സിനിമ ചെയ്യുന്നുണ്ട്. ഞാന്‍ രജനി സാറിന്റെ അടുത്താണിരിക്കുന്നത്, ഞാന്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയണമോ? എന്നൊക്കെ ചോദിച്ചു. നീ സംസാരിക്കുവെന്ന് അവന് പറഞ്ഞു. എന്നാല്‍ നീ വിഡിയോ കോളില്‍ തന്നെ തുടരണമെന്നും, ചിലപ്പോള്‍ അദ്ദേഹത്തിന് എന്നെ മനസിലായില്ലെങ്കില്‍ നിന്നെ കാണിച്ചു കൊടുക്കാമെന്നും ഞാന്‍ പറഞ്ഞു''.
''ഞാന്‍ സാറുമായി സംസാരിച്ചു. ഞാന്‍ അശ്വത്തിന്റെ ഡ്രാഗണില്‍ നായികയായിരുന്നുവെന്നെല്ലാം പറഞ്ഞു. അദ്ദേഹത്തിന് എന്ന മനസിലായോ എന്നറിയില്ല. അദ്ദേഹം ചിരിച്ചു കൊണ്ട് എന്നെ നോക്കുകയായിരുന്നു. നേരില്‍ കാണാന്‍ വ്യത്യസ്തയാണെന്നും നീ സുന്ദരിയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് എന്നെ അറിയാമെന്നത് എനിക്ക് അത്ഭുതമായിരുന്നു. അശ്വത് നല്ല സംവിധായകനാണോ എന്ന് അദ്ദേഹം ചോദിച്ചു. അതേ എന്ന് ഞാന്‍ പറഞ്ഞു. സാറിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഞാന്‍ പറഞ്ഞു. പിന്നെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോയെടുത്തു. ആ സീറ്റ് കിട്ടിയത് എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു'' എന്നും കയാദു പറയുന്നു.
പിന്നാലെ തന്നെ ഞാന്‍ വീട്ടുകാരെ വിളിച്ചു. രജനി സാറിന്റെ കൂടെ ഫോട്ടോയെടുത്തെന്ന് പറഞ്ഞു. എല്ലാ ഗ്രൂപ്പിലേക്കും ആ ഫോട്ടോ അയച്ചു കൊടുത്തുവെന്നും കയാദു പറയുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Kayadu Lohar recalls meeting Rajinikanth in a flight. She didn't know it was him sitting next to her.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്'; ഹിറ്റ് മലയാളം സിനിമയെക്കുറിച്ച് കയാദു ലോഹര്‍

മണാലിയിലെ ഒറ്റ ദിവസത്തെ ഷൂട്ടിന് ശേഷം നിര്‍ത്തിയ ചിത്രം; നിവിന്‍ പോളിയുടെ 'താരത്തിന്' സംഭവിച്ചതെന്ത്? വെളിപ്പെടുത്തി കയാദു ലോഹര്‍
