
'കൂടുതൽ പെർഫക്ഷൻ ആഗ്രഹിക്കുന്നവരാണ് അഭിനേതാക്കൾ; അഭിനയത്തിൽ അവർ ഒരിക്കലും തൃപ്തരാകില്ല'
അഭിനേതാക്കൾ എപ്പോഴും കൂടുതൽ പെർഫെക്ഷൻ ആഗ്രഹിക്കുന്നവരാണ്

അഭിനേതാക്കൾ എപ്പോഴും കൂടുതൽ പെർഫെക്ഷൻ ആഗ്രഹിക്കുന്നവരാണെന്ന് നടൻ ജഗദീഷ്. എത്ര നന്നായി അഭിനയിച്ചാലും ആർട്ടിസ്റ്റുകൾ അവരുടെ അഭിനയത്തിൽ തൃപ്തരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധുവിധു എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അജിത് വിനായക ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.
"പഴയ നമ്മുടെ അഭിനയത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കറക്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതൊക്കെ തിരുത്തി മുന്നേറാൻ പറ്റണം. നമ്മുടെ ഭാഗത്തു നിന്ന് പലപ്പോഴും ഇതിനേക്കാൾ കൂടുതൽ എഫേർട്ട് എടുത്തിരുന്നെങ്കിൽ ആ റോളുകളൊക്കെ അതിനേക്കാൾ കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു എന്ന് നമുക്ക് തോന്നും.
അത് ഇന്നത്തെ നമ്മുടെ പെർഫോമൻസ് മോണിറ്ററിൽ നോക്കിയാലും, കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നും. നമുക്ക് സന്തോഷം തോന്നില്ല. ഒരിക്കലും അഭിനേതാക്കൾ ആരും തൃപ്തരാകില്ല. ഡബ്ബിങ് ഒക്കെ കഴിഞ്ഞാലും ചിലപ്പോൾ ആ സീനിൽ ഒന്നു കൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നും.
അഭിനേതാക്കൾ എപ്പോഴും കൂടുതൽ പെർഫെക്ഷൻ ആഗ്രഹിക്കുന്നവരാണ്".- ജഗദീഷ് പറഞ്ഞു. അതേസമയം വിഷ്ണു അരവിന്ദ് ആണ് മധുവിധു സംവിധാനം ചെയ്തിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലറിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഷറഫുദ്ദീൻ നായകനാകുന്ന ചിത്രത്തിൽ കല്യാണി പണിക്കർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അസീസ് നെടുമങ്ങാട്, സായ്‍കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഏപ്രിൽ 17 ന് ചിത്രം തിയറ്ററുകളിലെത്തും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Actor Jagadish talks about acting skill.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ചെറിയ മുറി വലുതായി തോന്നണോ? ഈ കാര്യങ്ങൾ ഒന്ന് മാറ്റിനോക്കൂ!

'ഡൗണ്‍ ടു എര്‍ത്ത് സതീശന്, വാര്‍ത്താസമ്മേളനം കാണാന്‍ കാത്തിരിക്കാറുണ്ട്; അത് പുസ്തകമാക്കണം'


