പുതിയ കൂട്ടുകാരനുമായി സൗഹൃദം പങ്കിട്ട് ജഗതി ശ്രീകുമാര്‍; ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ

കാറപകടത്തെ തുടര്‍ന്ന്് കിടപ്പിലായ ജഗതി എട്ട് വര്‍ഷമായി സിനിമാ രംഗത്തുനിന്ന് വീട്ട് നില്‍ക്കുകയാണ്. 

ജഗതി ശ്രീകുമാര്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട വീഡിയോയില്‍ നിന്ന്‌
Last Updated :20 January 2024, 8:47 am IST
Edited by :migrator

നടന്‍ ജഗതി ശ്രീകുമാര്‍ അണ്ണാന്‍ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. വീട്ടിലിരുന്ന് അണ്ണാനെ താലോലിക്കുന്ന ദൃശ്യമാണ് ജഗതി ഔേേദ്യാഗിക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. മടിയിലെ തലയണയില്‍ ഓടിക്കളിക്കുന്ന  അണ്ണാനെ സൂക്ഷ്മമായി നോക്കിയിരിക്കുകയാണ് നടന്‍. 

കാറപകടത്തെ തുടര്‍ന്ന്് കിടപ്പിലായ ജഗതി എട്ട് വര്‍ഷമായി സിനിമാ രംഗത്തുനിന്ന് വീട്ട് നില്‍ക്കുകയാണ്. ഈ വര്‍ഷം ജഗതി ശ്രീകുമാര്‍ സപ്തതി ആഘോഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഈ വര്‍ഷം സിനിമയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീല്‍ചെയറില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യ സ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള കഥാപാത്രങ്ങളുമായി ചില സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചിച്ചിട്ടുണ്ട്. സിബിഐ ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു.

1975ല്‍ ചട്ടമ്പി കല്യാണിയിലൂടെ സിനിമയിലെത്തിയ ജഗതി ആയിരത്തി നാനൂറിലേറെ സിനിമകളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളുമായി പകരക്കാരനില്ലാത്ത സാമ്രാജ്യമാണ് സൃഷ്ടിച്ചത്. രണ്ടു സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now