സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ കണ്ടാണ് ജ​ഗതി കുടുകൂടാ ചിരിക്കുന്നത്

വൈറല്‍ വിഡിയോ കണ്ട് ചിരിക്കുന്ന ജഗതി ശ്രീകുമാര്‍/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Last Updated :20 January 2024, 8:39 am IST

News Now

മലയാളികളുടെ പ്രിയ താരമാണ് ജ​ഗതി ശ്രീകുമാർ. വാഹനാപകടത്തിൽ പരുക്കേറ്റ് ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് അദ്ദേഹം. പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ജ​ഗതി വീണ്ടും നമ്മെ ചിരിപ്പിക്കാൻ എത്തും എന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഇപ്പോൾ ഇതാ ഹാസ്യസാമ്രാട്ടിന്റെ ഒരു പൊട്ടിച്ചിരി വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

വയോധികരായ ദമ്പതികൾ വീട്ടിലെ ഉമ്മറത്തിരുന്ന്കുശലം പറയുന്നതിന്റെ വിഡിയോ ആണ് ജ​ഗതിയെ ചിരിപ്പിച്ചത്. താൻ പറഞ്ഞത് കേൾക്കാത്തതിന് അപ്പൂപ്പനോട് ദേഷ്യപ്പെടുന്ന അമ്മൂമ്മയാണ്  വിഡിയോയിൽ.  സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ കണ്ടാണ് ജ​ഗതി കുടുകൂടാ ചിരിക്കുന്നത്. 

തെങ്ങോലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരാനേ, എന്നാണ് അമ്മൂമ്മ പറയുന്നത്.  എന്നാന്നാ കുടയോ ? എന്നായിരുന്നു ഇത് കേട്ട് അപ്പൂപ്പന്റെ മറുചോദ്യം. ഇതിന് കുടയല്ല വടി ! എന്നായിരുന്നു അമ്മൂമ്മയുടെ മറുപടി. 

മകൾ പാർവതിയാണ് ഫോണിലൂടെ ഈ വിഡിയോ ജഗതിക്കു കാണിച്ചുകൊടുക്കുന്നത്. ജ​ഗതി ശ്രീകുമാറിന്റെ പേരിലുള്ള ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. പാറുവിനൊപ്പം അൽപ്പം ചിരി മധുരം എന്നാണ് ‌വിഡിയോക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates