'ജെയിംസ് ബോണ്ട്' ബ്രിട്ടീഷ് റോയൽ നേവിയിൽ; ഡാനിയൽ ക്രെയ്ഗിന് കമാൻഡർ പദവി

'ജെയിംസ് ബോണ്ട്' ബ്രിട്ടീഷ് റോയൽ നേവിയിൽ; ഡാനിയൽ ക്രെയ്ഗിന് കമാൻഡർ പദവി

ഡാനിയൽ ക്രെയ്ഗ്/ ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

ലണ്ടൻ: ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ ഡാനിയൽ ക്രെയ്ഗിന് ബ്രിട്ടീഷ് റോയൽ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കമാൻഡർ പദവി നൽകിയാണ് ബ്രിട്ടീഷ് റോയൽ നേവി ആദരിച്ചത്. 

ഓണററി കമാൻഡർ ഡാനിയൽ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. 15 വർഷമായി സിനിമയിൽ, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാര സംഘടനയ്ക്കു വേണ്ടി ലോകം മുഴുവൻ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികൾ തകർക്കുകയാണ്. ഇതു തന്നെയാണ് നേവിയും ചെയ്യുന്നത്- റോയൽ നേവി അഡ്മിറൽ സർ ആന്റണി ഡേവിഡ് റഡാക്കിൻ ക്രെയ്​ഗിനെ ആദരിച്ച് വ്യക്തമാക്കി.   

2006 ലെ കാസിനോ റൊയലേ മുതലാണ് ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഭാഗമാകുന്നത്. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ്, സ്‌കൈഫാൾ, സ്‌പെക്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ ബോണ്ട് വേഷത്തിലെത്തി. ബോണ്ട് പരമ്പരയിലെ 25ാം ചിത്രമായ നോ ടൈം ടു ഡൈയിലാണ് ക്രെയ്ഗ് അവസാനം വേഷമിട്ടത്. ചിത്രം സെപ്തംബർ 30 ന് യുകെയിലും, ഒക്ടോബർ 8 ന് അമേരിക്കയിലും റിലീസ് ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now