'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

എവിടെ പോയാലും എന്റെ ഭാര്യക്ക് അറിയാമായിരുന്നു

Janardhanan
Janardhananഫയല്‍
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :2 നവംബർ 2025, 5:07 pm IST

മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ ജനാര്‍ദ്ദനന്‍. വില്ലനായും സ്വഭാവ നടനായുമെല്ലാം അ്‌ദേഹം കയ്യടി നേടിയിട്ടുണ്ട്. ചിരിപ്പിക്കാനും കരയിപ്പിക്കാനുമൊക്കെ അനായാസം സാധിച്ചിരുന്ന പ്രതിഭ. സിനിമയുടെ ഈ മാറിയ കാലത്തും അഭിനയം തുടരുകയാണ് ജനാര്‍ദ്ദനന്‍. തന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് ജനാര്‍ദ്ദനന്‍ നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തയാവുകയാണ്.

തനിക്ക് പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു. ഒടുവില്‍ അവരുടെ മകന് നല്ല പ്രായം ആയപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കുന്നതെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്റെ വെളിപ്പെടുത്തല്‍.

'ഒരു പതിനെട്ട് വര്‍ഷം ഞാന്‍ മറ്റൊരു സ്ത്രീയുമായി ബന്ധത്തില്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടി ഞാന്‍ ചെയ്യാവുന്നത് ഒക്കെ ചെയ്തിട്ടുണ്ട്. എന്റെ ഭാര്യക്ക് അറിയാമായിരുന്നു അവള്‍ക്ക് അത് താത്പര്യമില്ലായിരുന്നു. എന്റെ ഭാര്യക്ക് ലൈംഗിക ബന്ധത്തില്‍ ഇഷ്ടമില്ലാതെയായി, അതുകൊണ്ടാണ് ഞാന്‍ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ. ഞാന്‍ അത്രയും നാള്‍ അവര്‍ക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു. അവസാനം അവളുടെ മകന്‍ നല്ല നിലയിലായപ്പോള്‍ ഇത് മോശമല്ലേ ആരെങ്കിലും അറിഞ്ഞാലോ എന്നോര്‍ത്ത് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു' എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.

എവിടെ പോയാലും എന്റെ ഭാര്യക്ക് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ അവള്‍ക്ക് എന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഞാന്‍ എവിടെപ്പോയാലും നമ്മുടെ ആള്‍ എങ്ങനെയാണെന്ന് അവളുടെ മനസ്സില്‍ ഒരു വിചാരമുണ്ട്. ഭാര്യ പഠിച്ചതെല്ലാം ഡല്‍ഹിയിലാണ്. വളരെ നല്ല സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലിവിംഗ് ആയിരുന്നു. ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് അല്ലാതെ വേറെയൊരു ബ്ലാക്ക്മാര്‍ക്കും എനിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, എന്റെ ഈ ബന്ധം കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

News Now

Summary

Janardhanan recalls his 18 years long affair with a woman. his wife knew about it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics