ബിക്കിനിയില്‍ ഗ്ലാമറസ് ലുക്കില്‍ ജാന്‍വി; മാലിദ്വീപില്‍ അവധി ആഘോഷം; ചിത്രങ്ങള്‍

സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ് നടി ജാന്‍വി കപൂര്‍

ജാൻവി കപൂറിന്റെ മാലിദ്വീപ് വെക്കേഷനിൽ നിന്ന്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

അഭിനയത്തിന് ഇടവേളകൊടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ് നടി ജാന്‍വി കപൂര്‍. ഇപ്പോള്‍ മാലിദ്വീപിലാണ് താരം. ഒരാഴ്ച മുന്‍പാണ് താരം ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിന്റെ പറുദീസയില്‍ എത്തിയത്. അതിന് പിന്നാലെ വെക്കേഷന്‍ ചിത്രങ്ങളും താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. 

സ്വിംസ്യൂട്ട് ധരിച്ചുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ഇതിനോടകം ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോള്‍ അതിന് പിന്നാലെ താരത്തിന്റെ ഐലന്റ് ഗേള്‍ ലുക്കാണ് വൈറലാവുന്നത്. മഞ്ഞ, പച്ച നിറത്തിലുള്ള പ്രിന്റഡ് ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്. മുടി രണ്ട് ഭാഗത്തുമായി പിന്നിവെച്ചുകൊണ്ടുള്ള താരത്തിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. 

കഴിഞ്ഞ ദിവസമാണ് സ്വിംസ്യൂട്ടിലുള്ള മനോഹര ചിത്രങ്ങള്‍ ജാന്‍വി പങ്കുവെച്ചത്. ഇതു കൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. മാലിദ്വീപില്‍ വരുന്നതിന് മുന്‍പ് ലോസ് ആഞ്ചല്‍സിലായിരുന്നു താരം. സഹോദരി ഖുശി കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ അവിടെ നിന്നു പങ്കുവെച്ചിരുന്നു. രാജ്കുമാറിനൊപ്പമുള്ള റൂഹിയായിരുന്നു താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now