ടീസർ റിലീസിന് മുൻപായാണ് പ്രധാന കഥാപാത്രം ആരെന്ന് വെളിപ്പെടുത്തിയത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:03 am IST

News Now

പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പൊന്നിയിൻ സെൽവനിലെ നായകനെ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ജയം രവിയാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. രാജരാജ ചോളനായുള്ള അവതാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ടീസർ റിലീസിന് മുൻപായാണ് പ്രധാന കഥാപാത്രം ആരെന്ന് വെളിപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ആറുമണിക്കാണ് ടീസർ എത്തുക. 

Story image

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം വൻതാരനിരയിലാണ് ഒരുങ്ങുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോളൻ. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാർത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. ഇവരുടെ ഫസ്റ്റ്ലുക്കുകൾ നേരത്തേ റിലീസ് ചെയ്തിരുന്നു. 

കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എആർ റഹ്മാനാണ് സംഗീത സംവിധായകൻ. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് രണ്ട് ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ നിർമാണം. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30 ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates