
കന്നഡയിലേക്ക് അരങ്ങേറാൻ ജയറാം, എത്തുന്നത് നായകനൊപ്പം ശക്തനായ വില്ലൻ വേഷത്തിൽ
ഒക്‌ടോബര്‍ അവസാനം ബംഗളൂരുവിലെ ലൊക്കേഷനില്‍ ജയറാം ചേരുമെന്നും വ്യക്തമാക്കി
കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയറാം. 'ഗോസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് നടൻ കന്നഡയിലേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ എം ജി ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. വില്ലൻ വേഷത്തിലാണ് ജയറാം എത്തുന്നത്. ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ദിവസങ്ങൾക്കു മുൻപാണ് ജയറാമുമായി ചർച്ച നടത്തിയതിനെക്കുറിച്ച് ശ്രീനിവാസ് ആരാധകരെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് താരം ചിത്രത്തിൽ എത്തിയത് സ്ഥിരീകരിച്ചത്. കാണുമ്പോഴെല്ലാം ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ഒടുവില്‍ അത് ഗോസ്റ്റിലൂടെ സംഭവിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീനി പറഞ്ഞു.
Fresh combo on the BLOCK @nimmashivarajkumar and @ActorJayaram
â SRINI (@lordmgsrinivas) October 6, 2022
Welcome to Sandalwood #Jayaram sir #GHOST
@sandeshproductions pic.twitter.com/7JB4TxerZ2
'സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലന്‍ ഉണ്ടാകും. എന്നാല്‍ ഇവിടെ അങ്ങനെ ഒരു വില്ലനല്ല. ഇരുവശത്തും ഗുണങ്ങളുണ്ട്. ജയറാമിന്റെ വേഷം അത്യധികം ശക്തമാണ്. ശിവരാജ്കുമാറില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് സംവിധായകൻ പറയുന്നത്. ഒക്‌ടോബര്‍ അവസാനം ബംഗളൂരുവിലെ ലൊക്കേഷനില്‍ ജയറാം ചേരുമെന്നും വ്യക്തമാക്കി.
ജയറാം ഒരു നല്ല സുഹൃത്താണെന്നും പരസ്പരം ആരാധിക്കുന്നവരാണെന്നും നടന്‍ ശിവരാജ് കുമാര്‍ പറഞ്ഞു. അദ്ദേഹം തന്റെ അഭിനയത്തില്‍ കോമഡിയും മനോഹരമായി സംയോജിപ്പിക്കുന്നു, അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ഗോസ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ വളരെ ആവേശത്തിലാണ് താനെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗോസ്റ്റിന്റെ പൂജ നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
