
സഞ്ജു സാംസണിന്റെ ശബ്ദം അനുകരിച്ച് ജയറാം; മറുപടിയുമായി ക്രിക്കറ്റ് താരം; വിഡിയോ
ഐപിഎല്ലിലെ പുതിയ സീസണിൽ സഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ടാണ് ജയറാം മിമിക്രി വിഡിയോ പങ്കുവച്ചത്

ക്രിക്കറ്റ് താരം സഞ്ജു സാംസണിന് മലയാള സിനിമയിലെ നിരവധി പ്രമുഖരുമായി അടുത്ത ബന്ധമാണ്. നടൻ ജയറാമും കുടുംബവുമായും സഞ്ജു നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. അടുത്തിടെ ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ ഭാര്യ ചാരുവിനൊപ്പം സഞ്ജു എത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതാ സഞ്ജു സാംസണിന് ഒരു സ്പെഷ്യൽ ഗിഫ്റ്റുമായി എത്തിയിരിക്കുകയാണ് ജയറാം.
സഞ്ജുവിന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ജയറാം ഞെട്ടിച്ചത്. ഐപിഎല്ലിലെ പുതിയ സീസണിൽ സഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ടാണ് ജയറാം മിമിക്രി വിഡിയോ പങ്കുവച്ചത്. ‘‘ഒരു ചെറിയ ശ്രമം’’ എന്നും താരം കുറിച്ചിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ചും ജയറാമുമായുള്ള സൗഹൃദത്തെക്കുറിച്ചുമെല്ലാം സഞ്ജു പറയുന്നതായാണ് ജയറാം അനുകരിച്ചത്. പോസ്റ്റിന് താഴെ കമന്റുമായി സഞ്ജു എത്തി.
ജയറാമിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും എന്നിങ്ങനെ പോകുന്നു കമന്റുകൾ. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ് ജയറാം. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് ജയറാം അവസാനം അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ മാസം 28ന് തിയറ്ററിൽ എത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്



