
'യാരാവത് പുടീങ്ക, മണീ'; കുതിരപ്പുറത്തിരുന്ന് നിലവിളിച്ച് പ്രഭു; മറ്റൊരു കഥയുമായി ജയറാം; വിഡിയോ വൈറൽ
രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു ജയറാമിന്റെ കഥ പറച്ചിൽ
മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ ജയറാം സെറ്റിൽ നടന്ന രസകരമായ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. നടൻ പ്രഭുവിനേയും കാർത്തിയേയും ജയം രവിയേയും മണി രത്നവുമെല്ലാമാണ് കഥയിൽ കഥാപാത്രങ്ങളായി എത്തിയത്. ഇവരെയെല്ലാം അനുകരിച്ചുകൊണ്ടുള്ള വിഡിയോ വൻ വൈറലായിരുന്നു. കൂട്ടത്തിൽ പ്രഭുവിന്റെ കഥയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ മറ്റൊരു കഥയുമായി എത്തിയിരിക്കുകയാണ് താരം.
രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു ജയറാമിന്റെ കഥ പറച്ചിൽ. പ്രഭു തന്നെയാണ് ഈ കഥയിലും പ്രധാന കഥാപാത്രമായി എത്തിയത്. തായ്ലൻഡിലെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. നമ്പിയായി തന്നെ തെരഞ്ഞെടുത്തപ്പോൾ തന്നെ കുതിരയോട്ടം പഠിക്കണമെന്ന് തന്നോട് മണിരത്നം പറഞ്ഞിരുന്നു എന്നാണ് ജയറാം പറയുന്നത്. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ ഊട്ടിയിൽ ടൂർ പോയപ്പോൾ കോവർ കഴുതയുടെ മുകളിൽ നിന്ന് വീണതിനെ തുടർന്ന് തനിക്ക് ഭയമായെന്നും ജയറാം പറഞ്ഞു. ഇതോടെ കുതിരയോട്ടം ഒഴിവാക്കാമെന്ന് മണിരത്നം പറയുകയായിരുന്നു.
എന്നാൽ കാർത്തിയും ജയം രവിയുമെല്ലാം കുതിരയോട്ടം പഠിക്കാനായി കഷ്ടപ്പെട്ടു. മൂന്നു മാസത്തോളമാണ് അവർ പരിശീലനം നടത്തിയത്. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷൻ തായ്ലൻഡിലേക്ക് മാറി. ഇവർ പരിശീലനം നടത്തിയ കുതിരകളായിരുന്നില്ല ഷൂട്ടിങ്ങിന് ഉപയോഗിച്ചത്. അതിനാൽ ഇവർ നന്നായി ബുദ്ധിമുട്ടേണ്ടതായി വന്നു. കുതിരയോട്ടം നന്നായി അറിയാവുന്ന പ്രഭുവിനോട് ഉപദേശം ചോദിക്കാൻ ജയറാം കാർത്തിയോടും ജയം രവിയോടും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


