
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2020ലെ ജെസി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം - സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം - ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത എന്നിവരും വി വി ജോസ് ഒരുക്കിയ ദിശയും മികച്ച ചിത്രങ്ങളായി. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം - എന്നിവർ).
മികച്ച തിരക്കഥാകൃത്ത് - സിദ്ധിഖ് പറവൂർ (ചിത്രം - താഹിറ), മികച്ച ഛായാഗ്രാഹകൻ - മധു നീലകണ്ഠൻ (ചിത്രം - സണ്ണി), മികച്ച എഡിറ്റർ - ഷമീർ മുഹമ്മദ് (ചിത്രം - സണ്ണി), മികച്ച സംഗീത സംവിധായകൻ - ഗോപി സുന്ദർ (ചിത്രം - ഒരുത്തീ), മികച്ച പശ്ചാത്തലസംഗീതം - എം.ജയചന്ദ്രൻ (ചിത്രം - സൂഫിയും സുജാതയും), മികച്ച ഗായകൻ - വിജയ് യേശുദാസ് (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗായിക - സിതാര ബാലകൃഷ്ണൻ (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗാനരചയിതാവ് - അൻവർ അലി (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം - വിഷ്ണു എരുമേലി (ചിത്രം - കാന്തി), മികച്ച സൗണ്ട് ഡിസൈൻ - രംഗനാഥ് രവി (ചിത്രം - വർത്തമാനം), മികച്ച കോസ്റ്റ്യൂം - സമീറ സനീഷ് (ചിത്രം - സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകൻ - അക്ഷയ് (ചിത്രം - ദിശ), മികച്ച പുതുമുഖ നായിക - താഹിറ (ചിത്രം - താഹിറ), മികച്ച ബാലതാരം - കൃഷ്ണശ്രീ (ചിത്രം - കാന്തി)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


