
'സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വന്നു, നിങ്ങളാണ് മഹത്തായവർ'
'സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണ്. ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും പറഞ്ഞു'
അടുത്തകാലത്തായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ പ്രമുഖ ചാനലുകൾ നിരസിച്ച സിനിമയാണ് ഇതെന്നാണ് സംവിധായകൻ ജിയോ ബേബി പറയുന്നത്. ഈ സിനിമയുടെ രാഷ്ട്രീയം പേടിയാണെന്നാണ് അവർ പറഞ്ഞത്. സിനിമയുടെ തിരക്കഥ തന്നെ പ്രശ്നമാണെന്നും ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും അവർ പറഞ്ഞതായും ജിയോ ബേബി കുറിക്കുന്നു. എന്നാൽ ഇപ്പോൾ സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വന്നു. അതിന് കാരണം പ്രേക്ഷകരാണെന്നാണ് അദ്ദേഹം പറയുന്നത്.
ജിയോ ബേബിയുടെ കുറിപ്പ് വായിക്കാം
മഹത്തായ പ്രേക്ഷകർ...
പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ..
അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് TV ചാനലിലേ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ പറഞ്ഞു.അപ്പോൾ അവരോടു ഞാൻ ചോദിച്ചു എന്നാൽ നിങ്ങൾക്ക് ഒന്നു കാര്യമായി സംസാരിച്ചുകൂടേ ഈ സിനിമക്ക് വേണ്ടി..ഞങ്ങൾ പെണ്ണുങ്ങൾ പറഞ്ഞാൽ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി.സ്ത്രീ വിവേചനത്തിന്റെ മീഡിയ ഇടങ്ങൾ..
ഒരു ചാനൽ തലവൻ നിർമ്മാതാവ് Jomon നോട് പറഞ്ഞത്, ഈ സിനിമ ടീവിയിൽ കാണിക്കാൻ പറ്റില്ല എന്നാണ്,പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുംമ്പോളും വീണ്ടും പാത്രം കഴുകൽ ആണ് എന്നാണ്.മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്..ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും പറഞ്ഞു...വമ്പൻ OTT കൾ സിനിമ കണ്ടും കാണാതെയും ഒക്കെ നിരസിക്കുന്നു..
ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു തളർന്നുപോയ ദിവസങ്ങൾ...
ഒടുവിൽ ഞങ്ങളുടെ അന്വേഷണം Neestream ൽ എത്തുന്നു അവർ കട്ടക്ക് കൂടെ കൂടുന്നു...സിനിമ നിങ്ങളിലേക്ക്...ബാക്കി ഒക്കെ ചെയ്തത് നിങ്ങളാണ് പ്രത്യേകിച്ച് പെണ്ണുങ്ങളാണ്..നിങ്ങൾ മാറ്റി മറിച്ചിട്ടത് ഇവിടുത്തെ കൊലകൊമ്പൻ കോർപറേറ്റുകളുടെ മൂഢ ചിന്തകളെ ആണ്...ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങൾ എടുക്കുന്ന ആൺ ബോധ്യങ്ങളേ ആണ്...
സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വരുന്ന മനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചത് നിങ്ങൾ ആണ്...
ലോക മാധ്യമങ്ങൾ സിനിമയെ വാഴ്‌ത്തി...
തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങൾ വിറ്റു.. ഹിന്ദിയുടെ സംസാരങ്ങൾ നടക്കുന്നു...കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള കടപ്പാട് തീർക്കാൻ ആവില്ല ഞങ്ങൾക്ക്...കടങ്ങളേ തീർക്കാൻ ആവൂ കടപ്പാടുകൾ ബാക്കി ആണ്...
പ്രേക്ഷകരെ നിങ്ങൾ ആണ് മഹത്തായവർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
