
'ലിവിങ് റിലേഷനാ, ശരിക്ക് ഇതെന്തുട്ടാണ് പരിപാടി'; ജോജു ജോർജിന്റെ പീസ് ട്രെയിലർ
ജോജു ജോർജ് അവതരിപ്പിക്കുന്ന കാർലോസും അശാശരത്തിന്റെ ജലജയും തമ്മിലുള്ള ബന്ധമാണ് ട്രെയിലറിൽ പറയുന്നത്
ജോജു ജോർജ് പ്രധാന കഥാപാത്രമായി എത്തുന്ന പീസിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്ത്. ജോജു ജോർജ് അവതരിപ്പിക്കുന്ന കാർലോസും അശാശരത്തിന്റെ ജലജയും തമ്മിലുള്ള ബന്ധമാണ് ട്രെയിലറിൽ പറയുന്നത്. നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 26നാണ് തിയറ്ററിൽ എത്തുന്നത്.
ജോജു ജോർജ് അവതരിപ്പിക്കുന്ന കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. സറ്റയർ മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആശ ശരത്താണ് നായികയായി എത്തുന്നത്. സിദ്ദീഖ്, രമ്യ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്.
സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അൻവർ അലി, സൻഫീർ കെ, വിനായക് ശശികുമാർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ഷമീർ ജിബ്രാനാണ് ഛായാഗ്രഹണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ആളുകൾ എന്തും പറയട്ടെ; അവരുടെ വെറുപ്പിന് നിങ്ങളുടെ സ്വപ്നത്തെ തടയിടാനാകില്ല: ജസ്റ്റിൻ ബീബർ
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന


