
ജോജുവിനെ നേരിടാൻ മുരളി ഗോപി; ഷാജി കൈലാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'വരവ്' ഈ മാസമെത്തും
ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അർത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാൻ്റർ.

അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. അഭിനയ രംഗത്ത് ഇടയ്ക്കൊക്കെ മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയുകയുള്ളൂ. ആ സാന്നിധ്യം അവിസ്‌മരണീയമാക്കുവാൻ പോരുന്ന തൻ്റെ ഒരു കയ്യൊപ്പ് ആ കഥാപാത്രങ്ങളിലൂടെ പതിപ്പിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്.
തിരക്കഥാരംഗത്തും മുരളിയുടെ സാന്നിധ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. താൻ തിരക്കഥ രചിച്ചവയിൽ അപൂർവ്വം ചിത്രങ്ങളിലേ മുരളി ഗോപി അഭിനയിച്ചിട്ടുള്ളു താനും. ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റിൻ എന്ന പൊലീസ് കഥാപാത്രത്തെ മുരളി ഗോപി അവിസ്‌മരണീയമാക്കി. കൂർമ്മബുദ്ധിക്കാരനായ ജോർജുകുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാൻ മറുതന്ത്രങ്ങൾ ഒരുക്കുന്ന തോമസ് ബാസ്റ്റിൻ പ്രേഷകർക്ക് ഏറെ കൗതുകം പകരുന്നു.
ഇപ്പോഴിതാ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി വീണ്ടും അരങ്ങു തകർക്കാൻ എത്തുകയാണ്. കൊമേഴ്സ്യൽ സിനിമയുടെ വക്താവായ ഷാജി കൈലാസ് ഒരുക്കുന്ന വരവ് എന്ന ചിത്രത്തിലാണ് മുരളി ഗോപി മേടയിൽ കൊച്ച് എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം മധ്യതിരുവതാംകൂറിന്റെയും, മലഞ്ചരക്കിൻ്റെ ഗന്ധമുള്ള ഹൈറേഞ്ചിൻ്റേയും രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫുൾ ആക്ഷൻ പാക്ക് ചിത്രമാണ്.
ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അർത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാൻ്റർ. നാടിൻ്റെ ഹൃദയത്തുടിപ്പുകളെ തൻ്റെ ഉള്ളം കയ്യിലൂടെ മേടയിൽ കൊച്ചാണ് നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. വെളുത്ത നീണ്ട ജുബ്ബായും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക.
സൗമ്യമായ ഭാഷയിൽ മാത്രം സംസാരിക്കുന്ന മേടയിൽ കൊച്ചിൻ്റെ ഉള്ളറിയുന്നവർ ചുരുക്കം. തൻ്റെ അധീനതയിലേക്ക് കാട്ടുങ്കൽ പോളച്ചൻ എത്തുന്നതോടെയാണ് മേടയിൽ കൊച്ചിൻ്റെ ജീവിതം ഏറെ സംഘർഷഭരിതമാകുന്നത്. കണ്ണിൽ കത്തുന്ന പ്രതികാരവുമായി പോളച്ചനായി ജോജു ജോർജ് അരങ്ങ് തകർക്കുന്നു.
എ കെ സാജനാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച എട്ട് ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് ആക്ഷൻ രംഗങ്ങളും എട്ട് ആക്ഷൻ കൊറിയോഗ്രഫേഴ്സാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ആക്ഷൻ കൊറിയോഗ്രഫേഴ്സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും വരവ്. ജോജു ജോർജിനും മുരളി ഗോപിക്കും പുറമേ
ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നിവരാണ് നായികമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്- ജോമി ജോസഫ്, രാഹുൽ റെജി. ഛായാഗ്രഹണം - എസ് ശരവണൻ. എഡിറ്റിങ്- ഷമീർ മുഹമ്മദ്. കലാസംവിധാനം- സാബു റാം, മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്. സ്റ്റിൽസ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഈ മാസം ചിത്രം പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർജോസ്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Joju George, Murali Gopy starrer Varavu movie updates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




