
നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോ ആയി സിദ്ദിഖ്; 'രാക്ഷസ വേട്ട' ചിത്രീകരണം തുടങ്ങി
ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരുണാണ് ചിത്രം നിർമിക്കുന്നത്.

സിദ്ദിഖ്, സുധി കോപ്പ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന 'രാക്ഷസ വേട്ട' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം കുറിച്ച വിഷ്ണു വെഞ്ഞാറമൂട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരുണാണ് ചിത്രം നിർമിക്കുന്നത്.
കൊച്ചിയിലെ ആശിർവാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ നടി മല്ലിക സുകുമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചത്. സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചടങ്ങിനെത്തി. സൈക്കോ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. പ്രേഷകരെ തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിൻ്റെ ആകർഷകഘടകങ്ങളാണ്.
ഏറെ ഇടവേളക്ക് ശേഷം സിദ്ദിഖ് മുഴുനീള ആക്ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട. സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലിക സുകുമാരൻ, സുധി കോപ്പ, ജസീല പർവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി, സുജിത് കോന്നി, സജു, പാർത്ഥസാരഥി, ശ്രീജു സോണി എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ- ശ്യാം അരവിന്ദം, സംഗീതം -ഷാനു, ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ, മേക്കപ്പ് - രാജേഷ്, കോസ്‌റ്റ്യും ഡിസൈൻ - ബിജു കുമാരപുരം. വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Siddique upcoming movie Rakshasa Vetta update.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





