
ജോജു ജോർജിന്റെ മകൻ അഭിനയരംഗത്തേക്ക്; പരിപ്പ് ഷോർട്ട്ഫിലിമിലൂടെ അരങ്ങേറ്റം
ആൾക്കൂട്ട മർദനമേറ്റു അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
മലയാളികളുടെ ഇഷ്ട താരമാണ് ജോജു ജോർജ്. ഇപ്പോൾ താരത്തിന്റെ മകൻ ഇവാൻ ജോർജ് അഭിനയത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്. പരിപ്പ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് പപ്പു എന്നു വിളിക്കുന്ന ഇവാന്റെ അരങ്ങേറ്റം.
ആൾക്കൂട്ട മർദനമേറ്റു അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇവാന്റെ കഥാപാത്രമായ അലി എന്ന കുട്ടിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഇവാനെ കൂടാതെ ജോജുവിന്റെ മറ്റൊരു മകനായ ഇയാൻ ജോർജും ചിത്രത്തിലുണ്ട്. ജോജുവിന്റെ മകൾ സാറയാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.
ജോജു ജോർജിന്റെ തന്നെ നിർമ്മാണ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് നിര്‍മാണം. സംവിധാനം സിജു എസ്. ബാവ. ഛായാഗ്രഹണം ബിലു ടോം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
