
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അടുത്തിടെ ബോളിവുഡിലെ ഏറ്റവും ഹിറ്റ് ചിത്രമായിരുന്നു ഷാരുഖ് ഖാന്റെ പത്താന്. താരത്തിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുകയായിരുന്നു. ഹിന്ദി ഭാഷയില്‍ ഏറ്റവും ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമായി പത്താന് മാറി. എന്നാല്‍ ഇപ്പോള്‍ പത്താന്റെ കളക്ഷനില്‍ സംശയവുമായി നടി കജോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ ഷാരൂഖ് ഖാനോട് എന്തെങ്കിലും ചോദിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് ചോദിക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായി പഠാന് ശരിക്കും എത്ര കളക്ഷന്‍ നേടി എന്നായിരിക്കും ചോദിക്കുക എന്നായിരുന്നു താരത്തിന്റെ മറുപടി.
Aur kuch logo ko abhi bi lagta hai Pathaan ka collection real tha
â (@VEERx0) July 15, 2023
GLORIOUS OMG2 TEASER pic.twitter.com/mJsMUJOAmY
ഷാരുഖ് ഖാന് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ് കജോളിന്റെ മറുപടി. പത്താന്റെ കളക്ഷനില്‍ കജോളിന് സംശയമുണ്ടോയെന്നാണ് അവര്‍ ചോദിക്കുന്നത്. ഇരുവരും തമ്മില്‍ സുഹൃത്തുക്കള്‍ തന്നെയാണോയെന്നും ചോദിക്കുന്നവരുണ്ട്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളായിരുന്നു കജോളും ഷാരൂഖും. അതിനിടെ. കജോള്‍ തമാശരൂപേണ പറഞ്ഞതിനെ വിവാദമാക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുമുണ്ട്. കൂടാതെ പത്താന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണം എന്നാവശ്യവും ഉയരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



