
കൽക്കിയിലെ സുപ്രധാന ഫോട്ടോ ചോർന്നു, വിഎഫ്എക്സ് കമ്പനിക്കെതിരെ നിയമനടപടിയുമായി നിർമാതാക്കൾ
ചിത്രത്തിന്റെ വിഎഫ്‍ക്സ് ചെയ്യാൻ ഏല്‍പ്പിച്ച കമ്പനിയിൽ നിന്നാണ് ഫോട്ടോ ചോർന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കൽക്കി 2898 എ. ഡി. വമ്പൻ താരനാരയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്ന നാഗ് അശ്വിനാണ്. ഇപ്പോൾ അത്ര സുഖമുള്ള വാർത്തയല്ല ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. കൽക്കിയിലെ സുപ്രധാന ഫോട്ടോ ചോർന്നിരിക്കുകയാണ്. ചിത്രത്തിന്റെ വിഎഫ്‍ക്സ് ചെയ്യാൻ ഏല്‍പ്പിച്ച കമ്പനിയിൽ നിന്നാണ് ഫോട്ടോ ചോർന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫോട്ടോ ചോർന്ന സംഭവം പ്രഭാസിനേയും അണിയറ പ്രവർത്തകരേയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. അതിനിടെ വിഎഫ്എക്സ് കമ്പനിക്കെതിരെ ചിത്രത്തിന്റെ ടീം നിയമനടപടി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. കല്‍ക്കിയുടെ നിർമാതാക്കൾ വൻ തുകയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഫോട്ടോ ചോർത്തിയ ജീവനക്കാരനെ പുറത്താക്കിയെന്നും വിവരങ്ങളുണ്ട്.
BREAKING:
â Manobala Vijayabalan (@ManobalaV) September 16, 2023
Legal case filed against VFX company by #Kalki2898AD team for Prabhas' photo leakage.
The #ProjectK makers are demanding huge compensation. pic.twitter.com/XGHHDZ3CeT
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി. ദീപിക പദുകോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൽഹാസൻ വില്ലൻ കഥാപാത്രത്തേയും അവതരിപ്പിക്കും. അമിതാഭ് ബച്ചൻ, ദിഷാ പഠാണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
