വിവാഹമോചനം വേദനയായിരുന്നെന്ന് കൽക്കി

കൽക്കി കേക്‌ല, അനുരാ​ഗ് കശ്യപ്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:24 am IST

News Now

വേർപിരിഞ്ഞ ശേഷം അനുരാ​ഗ് കശ്യപിന്റെ റിലേഷൻഷിപ്പിനെ കുറിച്ചുള്ള വാർത്തകൾ വേദനിപ്പിച്ചിരുന്നു എന്ന് നടി കൽക്കി കോച്ച്ലിൻ. 2011ലാണ് അനുരാ​ഗും കൽക്കിയും വിവാഹിതരാകുന്നത്. ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെട്ട താരജോഡികളായിരുന്നു ഇവരുടേത്. എന്നാൽ 2015 ഓടെ ഇരുവരും വേർപിരിഞ്ഞു. വേർപിരിഞ്ഞ ശേഷവും നല്ല ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. അനുരാ​ഗിന്റെ സിനിമകളിൽ ഇപ്പോഴും കൽക്കി നിറ സാന്നിദ്ധ്യമാണ്. 

'വിവാഹമോചനത്തിനു ശേഷമുള്ള ആദ്യത്തെ കുറച്ചു വർഷങ്ങൾ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. എന്നാൽ അതിനു ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളായാണ് തുടർന്നത്. ആദ്യം ഇന്നത്തെപ്പോലെ  സുഹൃത്തുക്കളായിരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അനുരാഗിന്റെ റിലേഷൻഷിപ്പിനെപ്പറ്റിയുള്ള കാര്യങ്ങളൊക്കെ അറിയുമ്പോള്‍ സ്വാഭാവികമായും വേദനയുണ്ടാകുമായിരുന്നു. ഇപ്പോൾ എട്ട് വർഷത്തോളമായി ഞങ്ങൾ പിരിഞ്ഞിട്ട്, തുടക്കത്തിൽ രണ്ടും പേർക്കും ഒരുപാട് സമയം വേണ്ടി വന്നിരുന്നു. എനിക്ക് തെറാപ്പി വേണ്ടി വന്നെങ്കിലും ഇപ്പോൾ ഞാൻ ഓക്കെയാണ്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളുമാണ്.' ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കൽക്കിയുടെ പ്രതികരണം. 

ഒരുമിച്ച് ജോലി ചെയ്യുന്നതിൽ സന്തോഷമാണെന്നും കൽക്കി കൂട്ടിച്ചേർത്തു. അനുരാഗ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് കൽക്കി ബോളിവുഡിലേക്ക് എത്തുന്നത്. അനുരാഗിന്റെ പുതിയ ചിത്രത്തിലും കൽക്കി അഭിനയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates