
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

ഈ വർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ആരാധകരിൽ ആവേശം നിറച്ചുകൊണ്ട് മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.
‘മലൈക്കോട്ടൈ വാലിബനി'ൽ തമിഴിലെ സൂപ്പർ താരം എത്തുമെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ട്രെഡ് അനലിസ്റ്റായ ശ്രീധർപിള്ളയാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ബോളിവുഡ് താരം വിദ്യുത് ജാംവാല് വില്ലന് കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.
A buzz in Kerala that #UlagaNayagan @ikamalhaasan may do a cameo in @Mohanlalâs #Lijojosepellissery film #MalaikottaiValiban. Nothing official so far! pic.twitter.com/IfBOHYc3s5
â Sreedhar Pillai (@sri50) December 31, 2022
‘ഉന്നൈ പോലൊരുവന്’ എന്ന ചിത്രത്തിലാണ് മോഹൻലാലും കമൽ ഹാസനും ആദ്യമായി ഒന്നിച്ചത്. ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം എ വെനസ്ഡേയുടെ റീമേക്കായാണ് ചിത്രം എത്തിയത്.
ഗുസ്തിക്കാരന്റെ വേഷത്തിലാകും മലക്കോട്ടൈ വാലിബനിൽ മോഹൻലാൽ എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജോണ് ആന്ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില് ഷിബു ബേബിജോണ് ആവും ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല് ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്മ്മാണ പങ്കാളികളാണ്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



