ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് രോ​ഗബാധിതയായ വിവരം ആരാധകരുമായി പങ്കുവെച്ചത്

കങ്കണ റണാവത്ത്/ ട്വിറ്റർ
Last Updated :20 January 2024, 8:43 am IST

News Now

ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് രോ​ഗബാധിതയായ വിവരം ആരാധകരുമായി പങ്കുവെച്ചത്. രണ്ട് ദിവസമായി ക്ഷീണം അനുഭവപ്പെട്ടിരുന്നെന്നും ഹിമാചലിലേക്ക് പോകുന്നതിന് മുൻപ് നടത്തിയ ടെസ്റ്റിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ക്വാറന്റീനിൽ കഴിയുകയാണ് താരം. 

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെ ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു. കൂടാതെ കണ്ണിൽ പുകച്ചിലും അനുഭവപ്പെട്ടു. ഹിമാചലിലേക്ക് പോകുന്നതിനായി ഇന്നലെ പരിശോധന നടത്തി. കോവിഡ് പോസിറ്റീവാണെന്ന് ഇന്ന് ഫലം വന്നു. ഞാൻ ഇപ്പോൾ ക്വീറന്റീനിൽ കഴിയുകയാണ്. എന്റെ ശരീരത്തിൽ ഈ വൈറസ് പാർട്ടി നടത്തുകയാണോ എന്ന് എനിക്കറിയില്ല. ഇതിനെ ഞാൻ ഇല്ലാതാക്കും എന്ന് ഇപ്പോൾ എനിക്കറിയാം. ഒരു ശക്തിയേയും നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്. നിങ്ങൾ പേടിക്കുകയാണെങ്കിൽ അത് നിങ്ങളെ കൂടുതൽ പേടിക്കും. വരൂ നമുക്ക് കോവിഡിനെ നശിപ്പിക്കാം. ഇത് മറ്റൊന്നുമല്ല ചെറിയ പനിമാത്രമാണ്. വലിയ പ്രാധാന്യം കിട്ടിയതുകൊണ്ട് ചില ആളുകളെ ഭയപ്പെടുത്തുകയാണ്'. - ധ്യാനം ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates