'ഈ 5 വർഷത്തിനിടെ കുടുംബത്തെയും കുട്ടികളെയും ശരിയായി നോക്കാൻ പോലും എനിക്ക് സമയം കിട്ടിയിട്ടില്ല'

ഒക്ടോബർ 2 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Kantara
Kantaraവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :23 സെപ്റ്റംബർ 2025, 2:17 pm IST

ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന കാന്താര ചാപ്റ്റർ 1 റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‍ലർ ലോഞ്ച് നടന്നിരുന്നു. വൻ സ്വീകാര്യതയാണ് കാന്താര 2വിന്റെ ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒക്ടോബർ 2 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ഇപ്പോഴിതാ തന്റെ അഞ്ച് വർഷത്തെ വൈകാരികമായ ഒരു യാത്രയാണ് കാന്താര എന്ന് പറയുകയാണ് ഋഷഭ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എന്റെ അഞ്ച് വർഷത്തെ വൈകാരികമായ ഒരു യാത്രയാണ് കാന്താര. പാർട്ട് 1 ന് രണ്ട് വർഷവും അതിന്റെ പ്രീക്വലിന് മൂന്ന് വർഷവുമെടുത്തു.

ഈ 5 വർഷത്തിനിടയിൽ എന്റെ കുടുംബത്തെയും കുട്ടികളെയും ശരിയായി നോക്കാൻ പോലും എനിക്ക് സമയം കിട്ടിയിട്ടില്ല. ഈ സിനിമ പൂർത്തിയാക്കിയെന്ന ഒറ്റ വികാരം മാത്രമേ എനിക്കിപ്പോഴുള്ളൂ". - ഋഷഭ് ഷെട്ടി പറഞ്ഞു. ബെർമെ എന്ന കഥാപാത്രമായാണ് ഋഷഭ് ചിത്രത്തിലെത്തുന്നത്. കനകവതി എന്ന കഥാപാത്രത്തെയാണ് രുക്മിണി അവതരിപ്പിക്കുന്നത്.

മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. ബി​ഗ് ബജറ്റിലാണ് കാന്താര ഒരുങ്ങുന്നത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര.

കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

News Now

Summary

Cinema News: Kantara is like a 5 Years emotional journey for me says Rishab Shetty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates