'മദ്യപിക്കരുത്, മാംസാഹാരം കഴിക്കരുത്! കാന്താരയുടെ പേരിൽ വന്ന ആ പോസ്റ്റർ കണ്ട് ഞാൻ ഞെട്ടിപ്പോയി'
ഞാൻ ഈ വിവരം പ്രൊഡക്ഷൻസുമായി ചെക്ക് ചെയ്തു.

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച ഒരു സിനിമയായിരുന്നു 2022ൽ പുറത്തിറങ്ങിയ കാന്താര. ആദ്യം കന്നഡയിൽ മാത്രം പുറത്തിറങ്ങിയ ചിത്രം വിജയമായതോടെ മറ്റു ഭാഷകളിലേക്ക് കൂടി മൊഴി മാറ്റി ഇറക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
കാന്താര ചാപ്റ്റർ വണ്ണിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. സിനിമ കാണുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ നിർബന്ധമായി പാലിക്കേണ്ടതുണ്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞിരുന്നു.
'കാന്താര ചാപ്റ്റർ 1 തിയറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത്', എന്നിവയാണ് ആ മൂന്ന് കാര്യങ്ങൾ. കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.
നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നിറയെ ട്രോളുകളും നിറയാൻ തുടങ്ങി. ഇപ്പോഴിതാ ഈ പോസ്റ്ററിനെക്കുറിച്ച് വ്യക്തത വരുത്തുകയാണ് നടൻ ഋഷഭ് ഷെട്ടി. ആരോ വ്യാജമായി നിർമിച്ച പോസ്റ്റർ ആണ് അതെന്നും പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഋഷഭ് പറഞ്ഞു. കാന്താര ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ഋഷഭ്.
"പോസ്റ്റർ കണ്ടതും ഞാൻ ഞെട്ടിപ്പോയി. ഞാൻ ഈ വിവരം പ്രൊഡക്ഷൻസുമായി ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണത്. അതിന് പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങൾ കരുതുന്നു", ഋഷഭ് പറഞ്ഞു.
WHAT TO READ NEXT

'ലോകയിൽ ഒരു ഗംഭീര റോളൊക്കെ ചെയ്തല്ലോ ?'; രസകരമായ മറുപടിയുമായി അഹാന
ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: Actor Rishab Shetty opens up Kantara fake posters.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


