
മുടക്കുമുതൽ 16 കോടി, ഇന്ത്യയിൽ നിന്നുമാത്രം വാരിയത് 230 കോടി; അത്ഭുതമായി കാന്താര
സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ്
ഇന്ത്യൻ സിനിമാലോകത്ത് അത്ഭുതം തീർക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര. ബോക്സ് ഓഫിസിൽ വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയിൽ നിന്ന് മാത്രമുള്ള കണക്കാണിത്. ആഗോള കളക്ഷൻ ഇതിനു മുകളിൽ വരും. 16 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയം ഇന്ത്യൻ സിനിമാലോകത്തിനു തന്നെ അത്ഭുതമാവുകയാണ്.
സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ്. കർണാടകയിൽ നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്–തെലങ്കാനയിൽ നിന്നും 30 കോടിയും നേടി. ഹിന്ദിയിൽ 50 കോടിയും ചിത്രം കടന്നു. കേരളത്തിലെ കലക്‌ഷൻ മാത്രം നാല് കോടി വരും. ഇതിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.
ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

