
കാന്താരയിലെ ദൈവക്കോലത്തെ അപമാനിച്ചെന്ന പരാതി; രൺവീറിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി
ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ബംഗളൂരു: കാന്താര സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി. താരത്തിന്റെ നിരുപാധിക മാപ്പ അപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
വൈകാതെ ചാമുണ്ഡി ഹിൽസ് ക്ഷേത്രം നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രൺവീർ സിങ് കോടതിയിയെ അറിയിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ ക്ഷേത്രം സന്ദർശിക്കാൻ രൺവീറിനോട് നിർദ്ദേശിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട് നടത്തിയ അനുകരണമാണ് നടന് വിനയായത്.
മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളൂരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം 3000 കോടിക്ക് മുകളിലാണ് ആഗോളത്തലത്തിൽ നേടിയത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Kantara Controversy: Karnataka high court says it will pass appropriate orders accepting Ranveer Singh’s apology.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




