'ഇതെന്താ മാർക്കോ യൂണിവേഴ്സ് ആണോ ?'; 'കാട്ടാളനി'ലെ സിദ്ദിഖിന്റെ കാരക്ടർ ലുക്ക് പുറത്ത്

കാട്ടാളൻ മെയ് 28നാണ് തിയറ്ററുകളിലെത്തുക.

Kattalan
Kattalanഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :7 മേയ് 2026, 1:55 pm IST

ആന്റണി വർ​ഗീസ് പെപ്പെ നായകനായെത്തുന്ന കാട്ടാളനിലെ സിദ്ദിഖിന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. ജോർജ് ഡി പീറ്റർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സിദ്ദിഖ് എത്തുന്നത്. ബ്ലോക്ക്ബസ്റ്ററായി മാറിയ മാർക്കോയിൽ സിദ്ദിഖ് അവതരിപ്പിച്ച അതേ കഥാപാത്രം ആണിപ്പോൾ കാട്ടാളനിൽ പ്രത്യക്ഷപ്പെടുന്ന ജോർജ് ഡി പീറ്റർ.

ഇതിലൂടെ ഒരു ക്യൂബ്‌സ് സിനിമാറ്റിക് യൂണിവേഴ്സ് ഒരുങ്ങുകയാണോ എന്ന കൗതുകവും പ്രേക്ഷകർ പങ്ക് വെക്കുന്നുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന കാട്ടാളൻ മെയ് 28നാണ് തിയറ്ററുകളിലെത്തുക.

കാട്ടാളന്റെ കഥയെ എങ്ങനെയാണ് മാർക്കോയുടെ കഥാ പശ്ചാത്തലവുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചോദ്യം. സിദ്ദിഖ് കഥാപാത്രം കൂടാതെ, മാർക്കോയിലെ മറ്റ് കഥാപാത്രങ്ങളും കാട്ടാളനിൽ ചെറുതോ വലുതോ ആയ വേഷങ്ങളിൽ എത്തുന്നുണ്ടോ എന്നറിയാനും കൂടിയുള്ള ആവേശത്തിലാണ് പ്രേക്ഷകർ.

മാർക്കോ പോലെ തന്നെ ആക്ഷൻ്റെ ഒരു പെരുന്നാൾ തന്നെയാണ് കാട്ടാളനും ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിൻ്റെ ട്രെയ്‌ലർ തന്നെ സൂചിപ്പിക്കുന്നുണ്ട്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം. ദുഷാര വിജയൻ ആണ് നായിക. പുഷ്പ, ജയിലർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തുകയാണ്.

കബീർദുഹാൻ സിങ്, പാർഥ് തിവാരി, ജഗദീഷ്, ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്‌ലന്റിൽ ഒരുക്കിയത്.

ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. അന്താരാഷ്ട്ര ആക്ഷൻ ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പാൻ ഇന്ത്യൻ ആക്ഷൻ ദൃശ്യ വിസ്മയമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.

കെജിഎഫ്, സലാർ എന്നിവയിലൂടെ ഇന്ത്യൻ സിനിമയെ ത്രസിപ്പിച്ച കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്.

ഹോംബാലെ ഫിലിംസ് കർണാടകയിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് ജെ വേൽ(ജയ് വിരാത്ര എന്റർടൈൻമെന്റ് ലിമിറ്റഡ്) ആണ്. ജി എസ് സിനിമ ഇന്റർനാഷണൽ, ആർപി ബാല ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം തമിഴ്‌നാട്ടിൽ എത്തിക്കുന്നത്. ടി സീരീസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഷെമാറൂ ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി "കാട്ടാളൻ" ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ,

അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, അഡീഷണൽ സോങ്ങ് - ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ,

സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ആതിര ദിൽജിത്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്‌സ്.

News Now

Summary

Cinema News: Kattalan movie Sidhique character look out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics