'രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചയാളുടെ പേര് സ്വീകരിച്ച് ഞാന്‍ രവി ആയി'; വെളിപ്പെടുത്തി രവി ബസ്രൂര്, വിഡിയോ
കെജിഎഫിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംഗീതസംവിധായകനായി മാറി

യഷിന്റെ റോക്കി ഭായിയെ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് കെജിഎഫിന്റെ സംഗീതത്തിന്. സലാം റോക്കി ഭായ് എന്ന പാട്ട് നല്കുന്ന ആവേശവും രോമാഞ്ചവും കൂടിയാണ് കെജിഎഫിന്റെ വിന്നിങ് ഫാക്ടര്‍. കെജിഎഫിലൂടെ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംഗീതസംവിധായകനായി മാറിയിരിക്കുകയാണ് രവി ബസ്രൂര്.
എന്നാല്‍ ഒരിക്കല്‍ ജീവിതം അവസാനിപ്പിക്കാന്‍ പോലും അദ്ദേഹം ശ്രമിച്ചിരുന്നു. തെലുങ്ക് ചിത്രം കള്‍ട്ടിന്റെ ടീസര്‍ ലോഞ്ചിലാണ് രവി ആ അനുഭവം തുറന്ന് പറഞ്ഞത്. രണ്ട് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് രവി പറയുന്നത്.
''18 വയസിനുള്ളില്‍ ഞാന്‍ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ ജീവിതം എനിക്ക് വേണ്ടെന്ന് തോന്നി. പക്ഷെ രണ്ട് തവണയും രക്ഷപ്പെട്ടു. രണ്ടാമത് എന്നെ രക്ഷിച്ച മനുഷ്യന് എന്റെ പാട്ട് കേട്ടു. എനിക്കൊരു കീബോര്‍ഡ് വാങ്ങിത്തന്നു. 35000 രൂപയും തന്നു. ആ ദിവസം ഞാന്‍ എന്റെ പേര് മാറ്റി രവി എന്നാക്കി. എന്റെ ജീവന് രക്ഷിച്ച വ്യക്തിയുടെ പേരാണത്'' എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം വേദിയില്‍ വച്ച് കള്‍ട്ടിന്റെ നായകനും സംവിധായകനുമായ വിശ്വക് സെന്‍ രവിയ്ക്ക് റോളക്സ് സമ്മാനിച്ച് സര്‍പ്രൈസ് നല്കി. ഇതോടെയാണ് രവി വികാരഭരിതനാകുന്നത്. ''ആ മനുഷ്യന് ശേഷം എന്നേയും എന്റെ യാത്രയേയും ആത്മാവിനേയും തിരിച്ചറിയുന്നത് വിശ്വക് സെന്‍ ആണ്. ജീവിതകാലം മുഴുവന്‍ അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കും'' എന്നാണ് രവി പറഞ്ഞത്.
കെജിഎഫിലൂടെ തരംഗം സൃഷ്ടിച്ച രവി പിന്നീട് സലാര്‍, കബ്സ തുടങ്ങിയ സിനിമകള്‍ക്കും സംഗീതമൊരുക്കി. മഡ്ഡി, മാര്‍ക്കോ, ടിക്കി ടാക്ക, കാളിയന് തുടങ്ങിയ മലയാള സിനിമകളുടേയും സംഗീത സംവിധായകനാണ് രവി ബസ്രുര്‍. സംഗീത സംവിധാനത്തിന് പുറമെ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
KGF composer Ravi Basrur says he tried to end his life two times. But a man named Ravi saved him. and he took his name.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



