'കഞ്ചാവ് വലിച്ച് തള്ളി രവി മോഹനും കെനീഷയും?'; വിഡിയോ പുറത്തായതോടെ നടനെ തള്ളി ആരാധകര്‍

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നവരാണ് നടന് ജയം രവിയും ഗായിക കെനീഷ ഫ്രാന്‍സിസും. ജയം രവിയുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും കെനീഷയുമായുള്ള സൗഹൃദവുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ് മീറ്റില്‍ രവി മോഹന്‍ പൊട്ടിത്തെറിച്ചതും വാര്‍ത്തയായിരുന്നു. ഇതിനിടെ രവി മോഹന്റേയും കെനീഷയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചര്‍ച്ചയായി മാറിയിരിക്കുന്ന വിഡിയോയില്‍ കെനീഷയും രവിയും പുകവലിയ്ക്കുന്നതാണ് കാണുന്നത്. വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് രവി മോഹന്‍ കെനീഷയുമായി പങ്കുവെക്കുന്നതാണ് വിഡിയോ. ഇരുവരും വലിക്കുന്നത് കഞ്ചാവ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പിന്നാലെ ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി കെനീഷ പറഞ്ഞിരുന്നു. എന്നാല്‍ ഇത് നുണയായിരുന്നുവെന്നും ഇരുവരും ഇപ്പോഴും ഒരുമിച്ച് തന്നെയാണെന്നും തെളിയിക്കുന്നതാണ് ഈ വിഡിയോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പ്രചരിക്കുന്ന വിഡിയോ ഒറിജനല്‍ തന്നെയാണോ അതോ എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചതാണോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.
''വിവാഹ മോചന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ജയം രവിയ്ക്കൊപ്പം നിന്നിരുന്നതാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ വിശ്വസിച്ചിരുന്നു. പക്ഷെ ഈ വിഡിയോകള്‍ കാണുമ്പോള്‍ സത്യം മനസിലാകുന്നു. കാര്യങ്ങള്‍ മാറി മറിയുന്നത് കാണുമ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമാകുന്നു'' എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ഇത്തരത്തില്‍ രവി മോഹനെ കൈ വിടുകയാണ് വിഡിയോ വന്നതോടെ ഒരു വിഭാഗം ആരാധകര്‍.
എന്നാല്‍ താരങ്ങളെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്. '' ഈ വിഡിയോ ഒറിജനല്‍ ആണെങ്കിലും അല്ലെങ്കിലും, പുതിയതാണെങ്കിലും അല്ലെങ്കിലും അത് വച്ച് ക്യാരക്ടര്‍ സെര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ല. ഒരാള്‍ പുകവലിക്കുന്നുവെന്നോ മദ്യപിക്കുന്നുവെന്നോ കരുതി മോശം വ്യക്തിയാകില്ല. സ്ത്രീയും പുരുഷനും ഒരുമിച്ച് പുകവലിച്ചുവെന്ന് കരുതി അവര്‍ തമ്മില്‍ അടുപ്പത്തിലാണെന്നും അര്‍ത്ഥമില്ല'' എന്ന് ചിലര്‍ പറയുന്നു.
''എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം. അയാള്‍ തന്റെ സുഹൃത്തുമായി ഒരു സിഗരറ്റ് പങ്കുവെക്കുക മാത്രമാണ് ചെയ്തത്. അതിലെന്താണ് തെറ്റ്? നിങ്ങളെ എങ്ങനെയാണ് ഇതൊക്കെ ബാധിക്കുന്നത്? ഇത് വച്ച് അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത് അന്യായമാണ്. സിനിമാലോകത്തെ 99 ശതമാനം പേരും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവരാണ്'' എന്നും ചിലര്‍ പറയുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Video of Ravi Mohan and Keneesha smoking goes viral. Fans says they lost their trust in the actor.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
'തൃശൂർ സ്ലാങ് ആദ്യമായി വരുന്നത് ആ ഭരതൻ സിനിമയിൽ, അത് നന്നായി ക്ലിക്ക് ആവുകയും ചെയ്തു'; ടി ജി രവി

"പ്രാഞ്ചിയേട്ട'നിൽ ഡബ്ബ് ചെയ്തത് ഞാനല്ല, വീട്ടുകാർ പോലും അതറിഞ്ഞത് പിന്നീട്'; സസ്പെൻസ് വെളിപ്പെടുത്തി ടി ജി രവി



