'പേട്രിയറ്റ്' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

നിർമാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

Patriot
Patriotഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :7 മേയ് 2026, 7:36 am IST

കൊച്ചി: മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' അനധികൃതമായി റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്.

ഈ മാസം ആദ്യമാണ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ചിത്രം പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിർമാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. പകർപ്പവകാശലംഘന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്‌.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രമാണ് പേട്രിയറ്റ്. ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 61.25 കോടി നേടിയെന്നാണ് അണിയറ പ്രവർത്തർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളത്തില്‍ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആദ്യ ദിനം ആഗോള തലത്തില്‍ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പേട്രിയറ്റ് നിര്‍മിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, സെറിൻ ഷിഹാബ്, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

News Now

Summary

Cinema News: Kochi Police register case for circulating fake version of Patriot movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics