
നഗരസഭ അധ്യക്ഷയെ 'പൂതന' എന്ന് വിളിച്ചു; രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: നഗരസഭ അധ്യക്ഷ മോളി ജേക്കബിനെ 'പൂതന'യെന്നും അഴിമതിക്കാരിയെന്നും വിളിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ് ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.
തനിക്കെതിരെയുള്ള പൂതന പരാമര്‍ശം മാനഹാനി ഉണ്ടാക്കിയെന്നും ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതു മനോവിഷമം ഉണ്ടാക്കിയെന്നും കാട്ടിയാണു പരാതി നല്‍കിയത്.
നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ മുല്ലയ്ക്കല് തെരുവിലേക്കു പുനരധിവസിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കഴിഞ്ഞ ബുധനാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭയിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജു അപ്സര നഗരസഭ അധ്യക്ഷയെ പൂതന എന്നു വിളിച്ച് അധിക്ഷേപിച്ചത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
'Poothana' remark against Alappuzha municipality chairperson; case has been registered against Raju Apsara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പണവും സമ്മാനവും നൽകി വലയിലാക്കും; പെൺകുട്ടികളെ എത്തിക്കാൻ കൂട്ടു നിന്നത് ഭാര്യ; വ്യവസായി ആര് വീരമണി ഉള്‍പ്പെട്ട കേസിലെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി, വധശ്രമക്കേസില്‍ ഇതാദ്യം



