ടൈഗറിനെ തോളിലെറ്റി സഹോദരി; വൈറലായി വിഡിയോ
ഇരുവരുടേയും സ്നേഹം ആരാധകരുടെ മനസു നിറയ്ക്കുകയാണ്
ഫിറ്റ്നസില്‍ ഏറ്റവും ശ്രദ്ധ നല്കുന്ന ബോളിവുഡ് നടനാണ് ടൈഗര്‍ ഷ്റോഫ്. താരം മാത്രമല്ല താരത്തിന്റെ കുടുംബം ഒന്നടങ്കം ഫിറ്റ്നസ് ഫ്രീക്കാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ടൈഗറിന്റെ സഹോദരി കൃഷ്ണ ഷ്റോഫ് പങ്കുവെച്ച വിഡിയോ ആണ്. ടൈഹഗറിനെ തോളിലേറ്റി നില്ക്കുന്ന കൃഷ്ണയാണ് വിഡിയോയിലുള്ളത്.
ഇവന് എപ്പോഴും എന്റെ പിന്നിലുണ്ട്. ഞാന്‍ എന്നും ഇവനെ ഉയര്‍ത്തും. ഇന്‍സ്റ്റഗ്രാമില്‍ കാണുന്നതും യഥാര്‍ത്ഥത്തിലുള്ളതും ഇതാണ്- എന്ന അടിക്കുറിപ്പിലാണ് ചിത്രവും വിഡിയോകളും പങ്കുവെച്ചിരിക്കുന്നത്. അതില്‍ ടൈഗറിനെ തോളിലേറ്റി നില്ക്കുന്ന കൃഷ്ണയാണ് ഒരു വിഡിയോയില്‍. ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് പിന്നാലെ കൃഷ്ണയ്ക്ക് ബാലന്‍സ് നഷ്ടപ്പെടുന്നത് വ്യക്തമായി കാണാം. അതിന് പിന്നാലെ പങ്കുവെച്ചിരിക്കുന്ന വിഡിയോയില്‍ കൃഷ്ണയുടെ തലയ്ക്ക് നേരെ കിക്ക് ചെയ്യുന്ന ടൈഗറിനെ കാണാം. എന്തായാലും ഇരുവരുടേയും സ്നേഹം ആരാധകരുടെ മനസു നിറയ്ക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം കമന്റുമായി എത്തിയിരിക്കുന്നത്.
ടൈഗറിന്റെയും കൃഷ്ണയുടെയും അമ്മ അയേഷ ഷ്റോഫ് കമന്റുമായി എത്തി. സോ ക്യൂട്ട് മൈ ബേബീസ് എന്നാണ് അയേഷ കുറിച്ചത്. സഹോദരന് ടൈഗറുമായുള്ള ബന്ധത്തെക്കുറിച്ച് കൃഷ്ണ മുന്‍പും വാചാലയായിട്ടുണ്ട്. ഇവനെപ്പോലെ മറ്റാരേയും താന്‍ 100 ശതമാനം വിശ്വസിക്കുന്നില്ലെന്നാണ് കൃഷ്ണ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


