500 കോടി വേണമെന്ന് ഹൃത്വിക് റോഷന്‍; 350 വച്ച് അഡ്ജസ്റ്റ് ചെയ്യണമെന്ന് ആദിത്യ ചോപ്ര; ഷൂട്ടിങിന് മുമ്പേ ക്രിഷ് 4 പെട്ടിയില്‍?

ക്രിഷ് 4 സംവിധാനം ചെയ്യുന്നതും ഹൃത്വിക് റോഷനായിരുന്നു.

Krrish 4
Krrish 4
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :9 ഫെബ്രുവരി 2026, 4:56 pm IST

ബോളിവുഡ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്രിഷ് 4. എന്നാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിഷ് ഫോറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചിത്രീകരണത്തിന് മുമ്പായുള്ള പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലായിരുന്നു ചിത്രം. തിരക്കഥയോ സാങ്കേതിക പ്രശ്‌നങ്ങളോ അല്ല ഇപ്പോഴത്തെ അനിശ്ചതാവസ്ഥയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് നായകന്‍ ഹൃത്വിക് റോഷനും നിര്‍മാതാവ് ആദിത്യ ചോപ്രയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സിനിമയുടെ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതെന്നാണ്. 2026 ല്‍ നിര്‍മാണം ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ക്രിഷ് 4. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രം ഉടനൊന്നും സാധ്യമാകില്ലെന്നാണ് കരുതപ്പെടുന്നത്.

ക്രിഷ് 4 സംവിധാനം ചെയ്യുന്നതും ഹൃത്വിക് റോഷനായിരുന്നു. സിനിമയുടെ വിഎഫ്എക്‌സും മറ്റും ഉന്നത നിലവാരത്തിലേക്കാന്‍ ബജറ്റ് ഉയര്‍ത്തേണ്ടതുണ്ട്. അതിനാല്‍ ഹൃത്വിക് റോഷന്‍ 500 കോടി ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ആദിത്യ ചോപ്ര അതിന് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ബജറ്റ് 350 കോടിയ്ക്കുള്ളില്‍ നിര്‍ത്തണമെന്ന ആദിത്യയുടെ തീരുമാനം ഹൃത്വിക് റോഷന്‍ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായ ഭിന്നത രമ്യതയിലേക്ക് എത്താതെ വന്നതോടെ ക്രിഷ് 4ന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിഷ് 4. തന്റെ ആദ്യ ചിത്രം ബ്രഹ്മാണ്ഡ ചിത്രമായി തന്നെ ഒരുക്കാനാണ് ഹൃത്വിക് ആഗ്രഹിക്കുന്നത്. ആദിത്യ തന്റെ ആവശ്യം നിരസിച്ചതോടെ മറ്റ് നിര്‍മാണ കമ്പനികളേയും ഒപ്പം ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൃത്വിക് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

News Now

Summary

Krrish 4 production halts as Hrithik Roshan and Aditya Chopra are having a disagreement over budget. Hrithik asked 500 crores but Adiya wants a 350 cr cap.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates