'ചുംബന രംഗം ചെയ്യില്ലെന്ന ശപഥം കത്രീന അന്നാദ്യമായി മാറ്റിവച്ചു, കാരണമുണ്ട്'; ഹൃത്വിക്കിനൊപ്പമുള്ള രംഗത്തെക്കുറിച്ച് സോയ അക്തര്‍

ഇരുവരും ഒരുമിച്ചുള്ളൊരു ഡാന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞു

Hrithik Roshan and Katrina Kaif
Hrithik Roshan and Katrina Kaif
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :19 ഓഗസ്റ്റ് 2026, 4:23 pm IST

ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നാണ് സിന്ദഗി ന മിലേഗി ദൊബാര. ഹൃത്വിക് റോഷന്‍, ഫര്‍ഹാന്‍ അക്തര്‍, അഭയ് ഡിയോള്‍, കത്രീന കൈഫ്, കല്‍ക്കി കേക്ല തുടങ്ങിയ താരനിര ഒരുമിച്ച ചിത്രത്തിന്റെ സംവിധാനം സോയ അക്തറായിരുന്നു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രം ഇന്നും ആരാധകര്‍ റീ-വിസിറ്റ് ചെയ്യുന്നു.

ചിത്രത്തിലെ രംഗങ്ങള്‍ ഇന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ചിത്രത്തിലെ ഏറ്റവും ചര്‍ച്ചയായി മാറിയ രംഗങ്ങളിലൊന്നായിരുന്നു കത്രീനയും ഹൃത്വിക് റോഷനും തമ്മിലുള്ള ചുംബന രംഗം. കത്രീനയുടെ കരിയറിലെ ആദ്യത്തെ ചുംബന രംഗമായിരുന്നു ചിത്രത്തിലേത്. ചുംബന രംഗം ചെയ്യില്ലെന്ന തന്റെ തീരുമാനം കത്രീന മാറ്റിവച്ചതിനെക്കുറച്ച് സംസാരിക്കുകയാണ് സംവിധായക സോയ അക്തര്‍.

''ഞാന്‍ കത്രീനയെ കാണുമ്പോള്‍, അവള്‍ അതുവരെ ഒരു ചുംബന രംഗത്തിലും അഭിനയിച്ചിട്ടില്ല. അവള്‍ തിരക്കഥ വായിച്ചു. തിരക്കഥയില്‍ ആ രംഗത്തിന്റെ പ്രാധാന്യം എന്താണെന്ന് ഞാന്‍ മനസിലാക്കുന്നു എന്നായിരുന്നു അവളുടെ പ്രതികരണം'' എന്നാണ് സോയ പറയുന്നത്. കത്രീന-ഹൃത്വിക് ചുംബന രംഗത്തിന് പിന്നിലെ കഥയും സോയ പങ്കുവെക്കുന്നുണ്ട്.

''ലൈല ആ നിമിഷത്തില്‍ ജീവിക്കുന്നവളാണ്. പക്ഷെ അതുവരെ അവള്‍ അത്തരത്തിലൊന്നും ചെയ്യുന്നതായി കാണിച്ചിരുന്നില്ല. അതിനാല്‍ ആ രംഗം ആവശ്യമായിരുന്നു. മനസില്‍ തോന്നിയത് ചെയ്യുന്നതായി ഒരു രംഗം വേണം. എങ്കിലേ അവളുടെ കഥാപാത്രത്തെ ഉറപ്പിക്കാനാകൂ. അവനാണ് കഥയിലെ സ്ലീപ്പിങ് ബ്യൂട്ടി. അവള്‍ രാജകുമാരനും. അവന്‍ ചുംബനം നല്‍കിയാലേ അവള്‍ ഉണരൂ'' എന്നും സോയ പറയുന്നു.

അതേസമയം ചിത്രത്തില്‍ ഹൃത്വിക് റോഷന്റേയും കത്രീന കൈഫിന്റേയും പ്രണയ ഗാനത്തിനായി തന്നെ പലരും നിര്‍ബന്ധിച്ചുവെന്നും സോയ പറയുന്നു. ഇരുവരും ഒരുമിച്ചുള്ളൊരു ഡാന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞു. പക്ഷെ തനിക്ക് ആ കഥാപാത്രങ്ങളെ അങ്ങനെ കാണാന്‍ സാധിച്ചില്ലെന്നാണ് സോയ പറയുന്നത്.

''എല്ലാവരും, താരങ്ങളുടെ മാനേജര്‍മാരടക്കം, ഹൃത്വിക് റോഷനും കത്രീനയും ആദ്യമായി ഒരുമിക്കുകയാണ്. അവരെ നൃത്തം ചെയ്യിപ്പിക്കാതിരിക്കുന്നത് എന്തിനാണ്? എന്ന് ചോദിച്ചു. എവിടെ? അത് എവിടെയാണ് ചേരുക എന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അവന്‍ സ്വപ്‌നം കാണട്ടെ എന്നായി അവര്‍. ഇല്ല, അവന്‍ അങ്ങനെ ചിന്തിക്കുകയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ സെനോരീറ്റ പാട്ടില്‍ അവള്‍ തിരികെ വരട്ടെ എന്നായി. അതും പറ്റില്ല. അവള്‍ പോകണം. എങ്കിലേ തിരികെ വരുമ്പോള്‍ ഫ്രഷ് ആയി തോന്നുകയുള്ളൂ'' സോയ പറയുന്നു.

News Now

Summary

Zoya Akthar reveals why Katrina Kaif agreed to do kissing scene with Hrithik Roshan in ZNMD. It was her first on screen kiss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates